News
സ്വർണ വിലയിൽ വീണ്ടും ഇടിവ്; ഒറ്റ ദിവസം രണ്ട് തവണകളായി പതിനായിരത്തോളം രൂപ

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഉച്ചക്ക് ശേഷം 3,200 രൂപ കൂടി കുറഞ്ഞ് ഒരു പവന്റെ വില 1,07, 920 രൂപയായി. ഇന്ന് ഒറ്റ ദിവസം കൊണ്ട് രണ്ട് തവണകളായി പതിനായിരത്തോളം രൂപയാണ് സ്വർണവിലയിൽ ഇടിവുണ്ടായത്. ഇന്ന് രാവിലെ പവന് 6640 രൂപ കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഉച്ച കഴിഞ്ഞ് വീണ്ടും സ്വർണവില കുറഞ്ഞത്.റെക്കോർഡുകൾ കുറിച്ച സ്വർണവിലയിൽ തുടർച്ചയായ മൂന്നാം ദിവസമാണ് വൻഇടിവുണ്ടായത്. ശനിയാഴ്ച പവന് ഒറ്റയടിക്ക് 6320രൂപയാണ് കുറഞ്ഞത്. കേന്ദ്ര ബജറ്റ് അവതരണത്തിന് ശേഷം ഇറക്കുമതി തീരുവ വർധന സംബന്ധിച്ച ആശങ്കകൾ ഒഴിഞ്ഞതിന്റെ കൂടി ഫലമായിട്ടാണ് സംസ്ഥാനത്ത് സ്വർണവില ഇടിഞ്ഞിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ റെക്കോർഡ് ഉയർച്ചയിൽ നിന്നുള്ള സ്വർണത്തിന്റെ പതനമാണ് കേരളത്തിലും പ്രതിഫലിച്ചിരിക്കുന്നത്.



