dummy_ads1-01
dummy_ads1-01
previous arrow
next arrow
News

സർവകലാശാലകളിൽ സ്ഥിരം വിസിമാരില്ലാത്തത് ഗുണകരമല്ല; സർക്കാരിനും ഗവർണർക്കും ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി: കേരളത്തിലെ സര്‍വകലാശാലകളില്‍ സ്ഥിരം വൈസ് ചാന്‍സലര്‍മാരെ നിയമിക്കാത്തതില്‍ വിമര്‍ശനവുമായി ഹൈക്കോടതി. സംസ്ഥാന സര്‍ക്കാരിനും ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്കുമാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ വിമര്‍ശനം. സ്ഥിരം വിസിമാരില്ലാത്തത് ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഗുണകരമല്ലെന്ന് ഹൈക്കോടതി പറഞ്ഞു.സംസ്ഥാനത്തെ 13ല്‍ 12 സര്‍വകലാശാലകളിലും സ്ഥിരം വിസിമാരില്ലാത്തത് ഗുരുതര സാഹചര്യമാണ്. ഇത് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ ദുര്‍ബലപ്പെടുത്തും. പ്രശ്നം പരിഹരിച്ച് സ്ഥിരം വിസിമാരെ നിയമിക്കാന്‍ നടപടിയെടുക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ഡോ. മോഹന്‍ കുന്നുമ്മലിന് കേരള സര്‍വകലാശാല വിസി സ്ഥാനത്ത് തുടരാനുള്ള അധികാരം ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം.സര്‍ക്കാര്‍ നല്‍കുന്ന പാനലില്‍ നിന്നാണ് ചാന്‍സലര്‍ നിയമനം നടത്തേണ്ടതെന്നും ഇതിന് വിരുദ്ധമായാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണ്ണര്‍ മോഹന്‍ കുന്നുമ്മലിന് വിസി ചുമതല നല്‍കിയതെന്നുമുള്ള ഹര്‍ജിക്കാരുടെ വാദം ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചില്ല. 60 വയസ് പൂര്‍ത്തിയായവര്‍ക്ക് വൈസ് ചാന്‍സലറായി പുനര്‍ നിയമനം നല്‍കാനാവില്ലെന്ന വാദവും ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചില്ല. ഇടത് സെനറ്റ് അംഗങ്ങളായ രണ്ട് അധ്യാപകര്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button