അങ്കമാലിയില്‍ ബന്ധുക്കളായ യുവാവും യുവതിയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

അങ്കമാലി: അങ്കമാലിയില്‍ ബന്ധുക്കളായ യുവാവിനെയും യുവതിയെയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം വളത്തൂങ്കല്‍ ആക്കോലില്‍ സ്വദേശിയായ വിസ്മയ, കൊല്ലം കണ്ണനല്ലൂര്‍ സ്വദേശിയായ അഭിലാഷ് എന്നിവരാണ് മരിച്ചത്. വിസ്മയെയും അഭിലാഷിനെയും കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇന്ന് പുലര്‍ച്ചെ 1.45 ഓടെയാണ് അപകടം നടന്നത്. തൃശൂര്‍ ഭാഗത്തേക്ക് പോയ ട്രെയിനാണ് ഇരുവരെയും ഇടിച്ചത്. ഇരുവരും സംഭവ സ്ഥലത്തുതന്നെ മരിച്ചു. പ്രദേശത്തുണ്ടായിരുന്നവര്‍ ചേര്‍ന്ന് മൃതദേഹങ്ങള്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് എത്തി പരിശോധിച്ച ശേഷമാണ് ബന്ധുക്കളെ വിവരമറിയിച്ചത്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.



