News
അധ്യാപക നിയമനം

അധ്യാപക നിയമനം നെടുങ്കണ്ടം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ സോഷ്യല്‍ സയന്‍സ്, കണക്ക്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ താല്‍ക്കാലിക അധ്യാപകരുടെ ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിനായി അഭിമുഖം നടത്തുന്നു. യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മെയ് 30ന് രാവിലെ 10 മണിക്ക് അഭിമുഖത്തിനായി സ്കൂളില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:04868 232094, ഇമെയില്‍:gvhsnsdkm@gmail.com



