News
അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പാലാ . വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസറ്റിയിൽ പ്രവേശിപ്പിച്ചു. ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു പടിഞ്ഞാറ്റിൻകര സ്വദേശി കെ.കെ.പ്രദീപിനു ( 41) പരുക്കേറ്റു. ഇന്നലെ വൈകിട്ട് തെക്കുമുറി ഭാഗത്ത് വച്ചായിരുന്നു അപകടം. ഇന്നലെ വൈകിട്ട് പള്ളിക്കത്തോടിനു സമീപത്തു വച്ച് ഓട്ടോറിക്ഷ ബൈക്കിൽ ഇടിച്ചു ആനിക്കാട് സ്വദേശി റോബൽ തോമസിനു ( 27) പരുക്കേറ്റു. ഇന്നലെ രാത്രി പൈകയിൽ വച്ച് സ്കൂട്ടർ തടിലോറിയിൽ ഇടിച്ചു ആലപ്പുഴ കാവാലം സ്വദേശി മനീഷിനു (34) പരുക്കേറ്റു.



