ആരോഗ്യവകുപ്പിൽ മാനദണ്ഡങ്ങൾ ലംഘിച്ച് നിയമനം: സർവീസിൽ നിന്ന് പിരിച്ചുവിട്ട ഡോക്ടർക്ക് സൂപ്രണ്ട് തസ്തികയിൽ പുനർനിയമനം

തിരുവനന്തപുരം: ആരോഗ്യവകുപ്പിൽ മാനദണ്ഡങ്ങൾ ലംഘിച്ച് നിയമനം. സർവീസിൽ നിന്ന് പിരിച്ചുവിട്ട ആരോഗ്യവകുപ്പ് അസിസ്റ്റന്റ് ഡയറക്ടറായിരുന്ന, ഡോക്ടർ പ്യാരി ടി ടി ക്ക് സ്വന്തം നാട്ടിൽ പുനർനിയമനം നൽകിയെന്നാണ് പരാതി. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ സൂപ്രണ്ട് തസ്തികയിലെ ഒഴിവിലാണ് പുനർനിയമനം. തമിഴ്‌നാട് വിളവങ്കോട് കോൺഗ്രസ് എംഎൽഎ ടി ടി പ്രവീണിന്റെ സഹോദരിയാണ് പ്യാരി ടി ടി.ആരോഗ്യവകുപ്പിൽ നിന്ന് പിരിച്ചുവിട്ട ഒരു ഉദ്യോഗസ്ഥയെ പുനഃപ്രവേശിപ്പിക്കുന്നതിന് ബോണ്ട് നൽകുന്നത് അടക്കമുള്ള മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. ഇതൊക്കെ ലംഘിച്ചുകൊണ്ട് പുനർനിയമനം നടന്നു എന്നതാണ് പ്രധാനപ്പെട്ട ആക്ഷേപമായി ഉയരുന്നത്.നുമതിയില്ലാതെ ദീർഘകാലം അവധിയെടുത്ത് വിദേശത്ത് പോയതിനാൽ പിരിച്ചുവിട്ട ഉദ്യോഗസ്ഥയാണ് പ്യാരി ടി ടി. 2022 – 23 വർഷത്തിൽ വീണാ ജോർജ് ആരോഗ്യമന്ത്രിയായിരിക്കെയായിരുന്നു പിരിച്ച് വിടൽ. അന്ന് പിരിച്ചുവിട്ട 135 ആളുകളിൽ പ്യാരി ടി ടി യും ഉൾപ്പെട്ടിരുന്നു. ഇതിന്പു ശേഷമാണ് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ സൂപ്രണ്ട് തസ്തികയിലേക്ക് പുനഃവേശിക്കുന്നത്



