dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ആശ്വാസം; പൊന്ന് ഉയരുന്നില്ല; ഇന്നും വിലയിടിവ്; നിരക്കുകള്‍ അറിയാം

സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും ഇടിഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് 520 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 65 രൂപയും കുറഞ്ഞു. ഇന്നലത്തെ ഇടിവിന് ശേഷം സ്വര്‍ണവില ഇന്ന് വീണ്ടും താഴുകയാണ്.ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,12,200 രൂപയായി. ഗ്രാമിന് 14,025 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം നടക്കുന്നത്. സംസ്ഥാനത്തെ വെള്ളിയുടെ നിരക്ക് ഇന്നും മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം വെള്ളിയ്ക്ക് 260 രൂപയാണ് ഇന്നും വില.രാജ്യാന്തരതലത്തിലും സ്വര്‍ണവില ഇടിവില്‍ തന്നെയാണ്. യുഎസ്-ഇറാന്‍ ചര്‍ച്ചകള്‍ പ്രതിസന്ധിയിലായത് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഭവ വികാസങ്ങള്‍ ഉള്‍പ്പെടെ സ്വര്‍ണവിലയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ചകളില്‍ സ്വര്‍ണവിലയില്‍ വലിയ ചാഞ്ചാട്ടങ്ങളുണ്ടാകുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ചലനങ്ങള്‍ കേരളത്തിലും പ്രതിഫലിക്കും. എന്നിരിക്കിലും ആഗോള വിപണിയില്‍ വില കൂടിയാല്‍ കേരളത്തിലും കൂടണമെന്നില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button