dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ആഭിചാരക്രിയയുടെ മറവില്‍ 15കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; മുന്‍ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

പത്തനംതിട്ട: ആഭിചാരക്രിയയുടെ മറവില്‍ 15 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍. ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ കമ്മിറ്റി മുന്‍ അംഗം ടി രഞ്ജുവാണ് അറസ്റ്റിലായത്. പത്തനംതിട്ട അടൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ വീട്ടില്‍ ആഭിചാരക്രിയയ്ക്കായാണ് ഇയാളെത്തിയത്. തുടര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.ഈ വിവരം പെണ്‍കുട്ടി രക്ഷിതാക്കളോട് പറഞ്ഞു. പിന്നാലെ രക്ഷിതാക്കള്‍ അടൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ ടി രഞ്ജുവിനെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ചുമതലകളില്‍ നിന്നുംടി രഞ്ജുവിനെ ബിജെപി നേതൃത്വം മാറ്റിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button