dummy_ads1-01
dummy_ads1-01
previous arrow
next arrow
News

മുംബൈ തെരുവിലിറങ്ങി പാറ്റകൾ; ജയിൽ നിറയ്ക്കൽ സമരത്തിന് തുടക്കം

മുംബൈ: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടിയുടെ ജയിൽ നിറയ്ക്കൽ സമരത്തിന് മുംബൈയിൽ തുടക്കം. ശിവാജി പാർക്കിൽ നടക്കുന്ന സി ജെപി പ്രതിഷേധം 2.0 ന് വൻ ജന പങ്കാളിത്തമാണുള്ളത്. സമരത്തിനിടെ പാറ്റകൾ മുംബൈ പൊലീസിനെ പിന്തുണച്ച് മുദ്രാവാക്യം ഉയർത്തി. “മുംബൈ പൊലിസ് വീ ലവ് യൂ, മീഡിയ വീ ലവ് യൂ” എന്നായിരുന്നു മുദ്രാവാക്യം. നേരത്തെ അറിയിച്ചിരുന്നതുപോലെ, ശിവാജി പാര്‍ക്കില്‍ ഒത്തുകൂടാന്‍ പൊലീസ് അനുമതി നിഷേധിച്ചെങ്കിലും, രാജ്യത്തെ പലയിടങ്ങളില്‍ നിന്നും ഒഴുകിയെത്തുകയാണ് സിജെപി പ്രവര്‍ത്തകര്‍. 6.30 വരെയാണ് മൈക് ഉപയോഗിക്കാൻ അനുമതിയുള്ളത്.അതേസമയം, ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇടത് പ്രവർത്തകരുടെ സമരം സംഘർഷത്തിലാണ് കലാശിച്ചത്. ജന്തർ മന്ദറിൽ നിന്ന് സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കുകയായിരുന്നു. സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി, എംപി എഎ റഹീം, ജെയ്ക്ക് സി തോമസ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സമരം ശക്തമാകുമെന്ന സൂചന ലഭിച്ചതോടെ ന​ഗരത്തിലെ 11 മെട്രോ സ്റ്റേഷനുകൾ അടച്ചു. ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകരും സമര രം​ഗത്ത് സജീവമാണ്. ഇതിനകം പത്തോളം ബസുകളിലായാണ് നേതാക്കന്മാരെ അറസ്റ്റ് ചെയത് നീക്കിയത്. നൂറുകണക്കിന് മലയാളികളും ജന്തർ മന്ദറിൽ പ്രതിഷേധത്തിനായി എത്തിയിരുന്നു. വനിതകളെയടക്കം അറസ്റ്റ് ചെയ്ത് നീക്കുന്ന സാഹചര്യമുണ്ടായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button