dummy_ads1-01
dummy_ads1-01
previous arrow
next arrow
News

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരായ പോസ്റ്റുകള്‍ നീക്കം ചെയ്തത് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം; നിയമസഭയിലെ ചോദ്യത്തിന് രമേശ് ചെന്നിത്തലയുടെ മറുപടി

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരായ സമൂഹമാധ്യമ പോസ്റ്റുകള്‍ നീക്കം ചെയ്തത് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമെന്ന് തുറന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സേവ്യര്‍ ചിറ്റിലപ്പള്ളി എംഎല്‍എയ്ക്ക് നിയമസഭയില്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം സമ്മതിച്ചത്. എഡിറ്റ് ചെയ്ത വീഡിയോകളും മോര്‍ഫ് ചെയ്ത ചിത്രങ്ങളും പ്രചരിക്കുന്നത് തടയാനുള്ള നടപടി എന്നും വിശദീകരണം.15627 പോസ്റ്റുകളാണ് നീക്കം ചെയ്തത്. 4201 പരാതിയില്‍ 3472 എണ്ണത്തില്‍ നടപടി സ്വീകരിച്ചു എന്നും മറുപടി. പോസ്റ്റുകള്‍ നീക്കം ചെയ്യുന്നത് സര്‍ക്കാരിന്റെ അറിവോടെയല്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം ഫേസ്ബുക്, ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങളില്‍ നിന്നും മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ ചിത്രങ്ങള്‍ അടങ്ങിയ ന്യൂസ് കാര്‍ഡുകളോ ഫോട്ടോകളോ വീഡിയോകളോ നീക്കംചെയ്യുന്നതിന് പോര്‍ട്ടല്‍ വഴി കേരള പൊലീസ് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ എന്നായിരുന്നു ഉന്നയിച്ച ചോദ്യം. വ്യക്തികള്‍ നല്‍കുന്ന പരാതികള്‍, ഐടി റൂള്‍സ് 2021 പ്രകാരം റിമൂവ് ചെയ്യാന്‍ കഴിയുന്ന സിന്‍തെറ്റിക്കലി ജനറേറ്റഡ് ഉള്ളടക്കങ്ങള്‍ (കൃത്രിമമായി എഡിറ്റ് ചെയ്ത വീഡിയോകള്‍, മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍) എന്നിവ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സന്ദര്‍ഭങ്ങളില്‍ ‘സഹോഗ് ‘ പോര്‍ട്ടല്‍ വഴി ഐടി റൂള്‍സ് റൂള്‍ 3(1)(d) റൂള്‍ 3(2)(b) ഐ.ടി. ആക്ട് സെക്ഷന്‍ 79(3)(b) എന്നിവ പ്രകാരം ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് നോട്ടീസ് നല്‍കി അവ നീക്കം ചെയ്യുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചിത്രങ്ങള്‍ ഉള്‍പ്പെട്ട പോസ്റ്റുകളും ഉള്‍പ്പെടുന്നു – എന്നാണ് ലഭിച്ച മറുപടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button