News
ഇന്നും ഇടിഞ്ഞ് സ്വര്‍ണവില; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍

സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും ഇടിഞ്ഞു. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 120 രൂപയാണ് ഇടിഞ്ഞിരിക്കുന്നത്. പവന്റെ വിലയില്‍ 960 രൂപയുടെ വ്യത്യാസവും ഇന്ന് രേഖപ്പെടുത്തി..ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 12695 രൂപയായി. ഒരു പവന് സ്വര്‍ണത്തിന് 1,01,560 രൂപയും നല്‍കേണ്ടി വരും. ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വര്‍ണനിരക്കാണിത്



