dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ഓണോത്സവ് 2026 സമാപിച്ചു. ഓണം നൽകുന്നത് മാതൃകാപരമായ ഗുണപാഠങ്ങൾ – ഡീൻ കുര്യാക്കോസ് എം.പി

ടൂറിസം വാരാഘോഷത്തിൻ്റെ ഭാഗമായി ഇടുക്കി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ, തൊടുപുഴ മർച്ചൻ്റ്സ് അസോസിയേഷൻ, തൊടുപുഴ നഗരസഭ എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഓണോത്സവ് 2026 ന് വർണാഭമായ സമാപനം. തൊടുപുഴ മങ്ങാട്ടുകവല ബസ് സ്റ്റാൻഡിൽ നടന്ന സമാപന സമ്മേളനം അഡ്വ. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. ജനാധിപത്യത്തിന് മാതൃകാപരമായ ഗുണപാഠങ്ങൾ ഓണ സങ്കൽപം പകർന്നു നൽകുന്നതായി അദ്ദേഹം പറഞ്ഞു. ലോകത്തിനു മുൻപിൽ സമഭാവനയുടെ സന്ദേശം പകർന്നു നൽകുന്ന പകരം വെക്കാനില്ലാത്ത ഉത്സവമാണ് ഓണം. നല്ല ഭരണാധികാരിയേക്കുറിച്ചും ഭരണ ക്രമത്തേക്കുറിച്ചും ഓണം പറഞ്ഞുതരുന്നു. ഈ ഓണക്കാലം എല്ലാ വിധത്തിലും സന്തോഷകരമാക്കുന്നതിന് ഫലപ്രദമായ ഇടപെടൽ നടത്താൻ സർക്കാരിനായെന്നും അദ്ദേഹം പറഞ്ഞു.സർക്കാർ ചീഫ് വിപ് അപു ജോൺ ജോസഫ് മുഖ്യാതിഥി ആയിരുന്നു. സമാധാനവും സന്തോഷവും മതമൈത്രിയും നിറഞ്ഞുനിൽക്കുന്ന നാടായി കേരളത്തെ നിലനിർത്തുന്നതിന് ഓണം പോലുള്ള ആഘോഷങ്ങൾക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.മർച്ചൻ്സ് അസോസിയേഷൻ പ്രസിഡൻ്റ് പി. എ. സലീംകുട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, മുനിസിപ്പൽ ചെയർപേഴ്സൺ സാബിറ ജലീൽ, വൈസ് ചെയർമാൻ കെ. ദീപക്, സ്ഥിരം സമിതി അധ്യക്ഷ റംസിയ നിയാസ്, കെ.വി.വി.ഇ.എസ് ജില്ലാ ജനറൽ സെക്രട്ടറി ഹാജി നജീബ് ഇല്ലത്തുപറമ്പിൽ, ജനറൽ കൺവീനർ പ്രജീഷ് രവി, തൊടുപുഴ ഡി.വൈ.എസ്.പി സജി മാർക്കോസ്, ഡി.ടി.പി.സി സെക്രട്ടറി ജിതേഷ് ജോസ്, അഡ്വ. ശ്രീവിദ്യ രാജേഷ്, സുരേഷ് ബാബു, പി. എസ്. മോഹൻദാസ് ,സാലി എസ്. മുഹമ്മദ്, ജിമ്മി കുര്യൻ, പ്രശാന്ത് കുട്ടപ്പാസ്, ഇ.എ അഭിലാഷ്, എം.ബി. താജു, ജോർജുകുട്ടി ജോസ് എന്നിവർ പ്രസംഗിച്ചു.സമാപന സമ്മേളത്തിനു മുന്നോടിയായിവിവിധ കലാരൂപങ്ങൾ അണിനിരന്ന സാംസ്കാരിക ഘോഷയാത്ര നടന്നു. സ്വകാര്യ ബസ് സ്റ്റാൻഡിനു സമീപത്തു നിന്നാരംഭിച്ച ഘോഷയാത്ര റോയ് കെ. പൗലോസ് എം. എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. ഓഗസ്റ്റ് 22 മുതൽ നടന്ന ഓണോത്സവിൻ്റെ ഭാഗമായി മിനി മാരത്തൺ, അത്തപ്പൂക്കള മത്സരം,ഓഫ് റോഡ് റെയ്സ്, ഫുട്ബോൾ ടൂർണ്ണമെൻ്റ്, വടംവലി മത്സരം, കലാ സന്ധ്യ തുടങ്ങി വിവിധ പരിപാടികൾ നടത്തി. മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും പരിപാടിയിൽ വിതരണം ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button