dummy_ads1-01
dummy_ads1-01
previous arrow
next arrow
News

കുമളിയിലെ അതിര്‍ത്തി ചെക്ക്‌പോസ്‌റ്റില്‍ വിജിലന്‍സ്‌ പരിശോധന 26,000 രൂപ പിടിച്ചെടുത്തു

കുമളി: അതിര്‍ത്തിയിലെ തമിഴ്‌നാട്‌ പോലീസ്‌ ചെക്ക്‌പോസ്‌റ്റില്‍ ഇന്നലെ വിജിലന്‍സ്‌ ആന്റ്‌ ആന്റി കറപ്‌ഷന്‍ വിഭാഗം നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത 26,460 രൂപ പിടിച്ചെടുത്തു.തമിഴ്‌നാട്ടിലെ വിവിധ അതിര്‍ത്തി പോലീസ്‌ ചെക്ക്‌ പോസ്‌റ്റുകളില്‍ ഒരേസമയം നടത്തിയ പ്രത്യേക പരിശോധനയുടെ ഭാഗമായാണ്‌ റെയ്‌ഡ് നടന്നത്‌. തേനി ജില്ലയിലെ കുമളി ചെക്ക്‌ പോസ്‌റ്റില്‍ വിജിലന്‍സ്‌ ഇന്‍സ്‌പെക്‌ടര്‍ പഴനിച്ചാമിയുടെ നേതൃത്വത്തിലുള്ള നാല്‌ അംഗസംഘം രാവിലെ അപ്രതീക്ഷിതമായാണ്‌ പരിശോധനക്ക്‌ എത്തിയത്‌.പരിശോധനയ്‌ക്കിടെ ചെക്ക്‌ പോസ്‌റ്റിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ രേഖകള്‍ പരിശോധിച്ചതിനൊപ്പം, ചെക്ക്‌പോസ്‌റ്റിലെ ഔദ്യോഗിക രേഖകളും പണവും പരിശോധിച്ചു. ഏകദേശം മൂന്ന്‌ മണിക്കൂറിലേറെ നീണ്ട പരിശോധനയില്‍, 26,460 കണക്കില്‍പ്പെടാത്ത പണം കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട്‌ ഡ്യൂട്ടിയിലുണ്ടായിരുന്ന സ്‌പെഷ്യല്‍ സബ്‌ ഇന്‍സ്‌പെക്‌ടര്‍ അയ്യപ്പന്‍ ഉള്‍പ്പെടെ രണ്ട്‌ പോലീസ്‌ ഉദ്യോഗസ്‌ഥര്‍ക്കെതിരെ വകുപ്പുതല നടപടിക്ക്‌ ശുപാര്‍ശ ചെയ്യുമെന്ന്‌ വിജിലന്‍സ്‌ അധികൃ തര്‍ അറിയിച്ചു. ചെക്ക്‌പോസ്‌റ്റിലെ നടപടിക്രമങ്ങളും ധനകാര്യ ഇടപാടുകളും സംബന്ധിച്ച്‌ കൂടുതല്‍ അന്വേഷണം നടത്തുമെന്നും വിജിലന്‍സ്‌ ഉദ്യോഗസ്‌ഥര്‍ വ്യക്‌തമാക്കിയിട്ടുണ്ട്‌.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button