dummy_ads1-01
dummy_ads1-01
previous arrow
next arrow
News

കെട്ടിച്ചമച്ച പരാതി, നിയമ നടപടി സ്വീകരിക്കും’; AMMA മാനേജര്‍ അതുല്യയുടെ ആരോപണങ്ങള്‍ തള്ളി കുക്കു പരമേശ്വരന്‍

കൊച്ചി: താരസംഘടനയായ അമ്മയുടെ മാനേജര്‍ അതുല്യയുടെ ആരോപണങ്ങളെ പൂര്‍ണ്ണമായും തള്ളി ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്‍. ആരോപണങ്ങള്‍ മുഴുവന്‍ കെട്ടിച്ചമച്ചതാന്നെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിച്ചെന്നും കുക്കു പരമേശ്വരന്‍ പ്രതികരിച്ചു.തനിക്കെതിരെ പ്രചരിക്കുന്ന പരാതികളെല്ലാം അവാസ്തവമാണെന്നും എല്ലാം ഒരു തൊഴില്‍ തര്‍ക്കത്തില്‍ നിന്ന് തുടങ്ങിയതാണെന്നും കുക്കു പരമേശ്വരന്‍ പ്രതികരിച്ചു. പിന്നീട് അത് ചിലര്‍ വഴി തിരിച്ചുവിടുകയായിരുന്നു. അതുല്യയുടെ ഇപ്പോഴത്തെ പരാതി പൂര്‍ണമായും കെട്ടിച്ചമച്ചതാണെന്നും കുക്കു പരമേശ്വരന്‍ ആവര്‍ത്തിച്ചു.എല്ലാ കാര്യങ്ങളും പൊലീസ് അന്വേഷണത്തില്‍ പൊതുസമൂഹത്തിന് ബോധ്യപ്പെടും. ആരോപണങ്ങള്‍ക്കെതിരെ നിയമനടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. എല്ലാ കാര്യങ്ങളും മുതിര്‍ന്ന അംഗങ്ങളെ അപ്പപ്പോള്‍ അറിയിച്ചിട്ടുണ്ട്. എല്ലാ പരാതികള്‍ക്കും പരിഹാരം ജനറല്‍ബോഡിയില്‍ ഉണ്ടാകുമെന്നും കുക്കു പരമേശ്വരന്‍ പ്രതികരിച്ചു.അതുല്യയുമായി അപകീര്‍ത്തികരമായ ബന്ധമുണ്ടെന്ന് പറയാന്‍ സെക്യൂരിറ്റി ജീവനക്കാരനെ കുക്കുപരമേശ്വരന്‍ നിര്‍ബന്ധിച്ചെന്നായിരുന്നു പരാതി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് അതുല്യ പരാതി നല്‍കിയിട്ടുണ്ട്. ഉണ്ണി ശിവപാലിന് വേണ്ടി കുക്കു പരമേശ്വരന്‍ വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നും ആരോപണമുണ്ട്. തനിക്കെതിരെ തൊഴില്‍ പീഡനവും അപകീര്‍ത്തിപ്പെടുത്തുന്നതിനായി ഗൂഢാലോചനയും നടന്നു. ഗൂഢാലോചനയും ഭീഷണിപ്പെടുത്തലും നടന്നുവെന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ മുഹമ്മദ് സമ്മതിക്കുന്ന ഓഡിയോ സംഭാഷണവും അതുല്യ പുറത്തുവിട്ടിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button