dummy_ads1-01
dummy_ads1-01
previous arrow
next arrow
News

കോണ്‍ഗ്രസ് വിമതന്‍ ബിജു മാത്യൂസ് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍; ജയം എല്‍ഡിഎഫ് പിന്തുണയോടെ

പാല: പാലാ നഗരസഭ വൈസ് ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ വിമത കൗണ്‍സിലര്‍ ആയ ബിജു മാത്യൂസ് വിജയിച്ചു. ബിജുവിന് 14 വോട്ടും യുഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ പനയ്ക്കലിന് 11 വോട്ടും ലഭിച്ചു.വൈസ് ചെയര്‍മാന്‍ തിരഞ്ഞെടുപ്പിനിടയിലും നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. കോണ്‍ഗ്രസ് വിട്ട വിമത കൗണ്‍സിലര്‍മാര്‍ക്കിടയിലെ ഭിന്നതയാണ് പുതിയ പ്രശ്‌നം.സ്ഥാനാര്‍ഥിയാകാന്‍ സാധിക്കാതിരുന്ന ടോണി തൈപ്പറമ്പില്‍ യുഡിഎഫിന് വോട്ട് ചെയ്തു. കുതിരക്കച്ചവടമാണ് എല്‍ഡിഎഫ് നടത്തിയത് എന്നാണ് ടോണിയുടെ ആരോപണം. എന്നാല്‍, ആരോപണങ്ങളെ എല്‍ഡിഎഫ് നിഷേധിച്ചു. അധികാരം പിടിക്കാന്‍ അവസരം ഉണ്ടായിട്ടും അത് വേണ്ടെന്ന് വെച്ചതാണെന്ന് കേരള കോണ്‍ഗ്രസ് എം വ്യക്തമാക്കി.വിമത കോണ്‍ഗ്രസ് കൗണ്‍സിലര്‍ രജിത പ്രകാശ് വോട്ടെടുപ്പില്‍ വിട്ടു നിന്നു. നേരത്തെ ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പില്‍ വിമതയായ ലിസക്കുട്ടി യുഡിഎഫിനെ അനുകൂലിച്ചിരുന്നു. ഇതോടെ വിമതര്‍ രണ്ടുപേര്‍ എല്‍ഡിഎഫിലും രണ്ടുപേര്‍ യുഡിഎഫിലും എന്ന നിലയിലാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button