dummy_ads1-01
dummy_ads1-01
previous arrow
next arrow
News

കോഴി വിതരണം

ഇടുക്കി ജില്ലാ കോഴി വളര്‍ത്തല്‍ കേന്ദ്രത്തിലെ മുട്ടിയുല്‍പാദന കാലയളവ് പൂര്‍ത്തിയാക്കിയ കോഴികളെ ജൂലൈ 16, 18 തീയതികളില്‍ കിലോഗ്രാമിന് 100 രൂപ നിരക്കില്‍ വിതരണം ചെയ്യും. കോഴിയെ മുന്‍കൂര്‍ ബുക്ക് ചെയ്തവര്‍ വിതരണ ദിവസം നിര്‍ദേശിക്കുന്ന സമയത്ത് ഓഫീസില്‍ നിന്ന് ആധാര്‍ കാര്‍ഡ് കാണിച്ച് ടോക്കണ്‍ കൈപ്പറ്റേണ്ടതാണ്. ജൈവ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് കോഴികളെ വാങ്ങണം. ഫാം കോമ്പൗണ്ടില്‍ ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നതിന് അനുവദിക്കുന്നതല്ലെന്ന് ജില്ലാ കോഴി വളര്‍ത്തല്‍ കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. ജൂലൈ 13, 14 എന്നീ ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചകഴിഞ്ഞ് 2 മണി വരെയാണ് ബുക്കിംഗ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 221138

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button