dummy_ads1-01
dummy_ads1-01
previous arrow
next arrow
News

കൗൺസിലറായി തുടരാൻ കഴിയാത്ത രീതിയിൽ സമ്മർദം ഉണ്ടായി; ജീവനക്കാരുടെ നിസഹകരണം വിഷമമുണ്ടാക്കി; ആർ ശ്രീലേഖ

തിരുവനന്തപുരം: കൗൺസിലറായി തുടരാൻ കഴിയാത്ത രീതിയിൽ തനിക്ക് സമ്മർദം ഉണ്ടായിരുന്നെന്ന വിശദീകരണവുമായി, തിരുവനന്തപുരം കോർപ്പറേഷനിലെ രാജി വിവാദത്തിൽ ആർ ശ്രീലേഖ. പരിഹരിക്കാൻ പരിമിതിയുള്ള പല വിഷയങ്ങളും ഉണ്ടായിരുന്നു. കോർപ്പറേഷനിലെ ജീവനക്കാരുടെ നിസഹകരണം വിഷമമുണ്ടാക്കി. ആരോഗ്യാവസ്ഥ കൂടി മോശമായതോടു കൂടി രാജിവെക്കാൻ തയ്യാറെന്ന് താൻ മേയറെ അറിയിക്കുകയായിരുന്നു.താൻ മോദി ഭക്തയാണെന്നും ബിജെപി പ്രവർത്തകയായി തുടരുമെന്നും ആർ ശ്രീലേഖ വ്യക്തമാക്കി. ശ്രീലേഖയുടെ വിശദീകരണം എന്തെന്ന് കേട്ടില്ലെന്നാണ് മേയർ വി വി രാജേഷിന്റെ പ്രതികരണം. ഡിജിപിയായി വിരമിച്ച തനിയ്ക്ക് ജനങ്ങളുടെ ചില പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പരിമിതിയുള്ളത് സമ്മർദമുണ്ടാക്കി. താൻ ബിജെപി അംഗത്വം എടുത്തത് മുതൽ കഥകൾ ഉണ്ടാക്കി പ്രചാരണം തുടങ്ങിയതാണ്. ജീവനക്കാർക്ക് നൽകിയ കത്തുകൾ പരിഗണിച്ചില്ലെന്ന് ആർ ശ്രീലേഖ പറഞ്ഞു.കോൺഗ്രസ് ഭരിക്കുന്ന കേരളത്തിൽ പോലീസുകാർ തന്നെ കേൾക്കില്ല. ഞായറാഴ്ച പോലും വിശ്രമം ഇല്ല. ശാസ്തമംഗലം വാർഡിൽ പല പ്രശ്നം ഉണ്ട്. തന്റെ ഓഫിസിലെ പ്രിൻറ്റർ, കമ്പ്യൂട്ടർ എല്ലാം തകരാറാണെന്നും കസേര പൊട്ടി പൊളിഞ്ഞുവെന്നും വീഡിയോയിൽ ആർ ശ്രീലേഖ പറയുന്നു. പൊതുശൗചാലയത്തിനു വേണ്ടി ശ്രമങ്ങൾ നടത്തി സാൻഷൻ ലഭിച്ചില്ല. 10, 12 കത്തുകൾ മേയർക്ക് നൽകി. പരിഹരിക്കപ്പെട്ടില്ല മേയർക്ക് പലതിലും പരിധിയുണ്ടെന്ന് ശ്രീലേഖ പറഞ്ഞു.സെക്ഷനിലിരിക്കുന്നവർ 45 വർഷമായി ഭരിച്ചിരുന്ന പാർട്ടിയുടെ അനുനായികൾ ആയിരിക്കാമെന്നും അതുകൊണ്ട് ഫയലുകൾ അനങ്ങുന്നില്ലെന്നും ശ്രീലേഖ ആരോപിച്ചു. സെപ്റ്റംബർ 30 ന് മേയർക്ക് ഒരു കത്ത് അയച്ചു. കൗൺസിലറായി മുന്നോട്ടുപോകാൻ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞു. മേയറിന്റെ അനുവാദത്തിന് വേണ്ടിയാണ് കത്ത് നൽകിയതെന്ന് ആർ ശ്രീലേഖ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button