ചിന്നക്കനാല്‍ കാട്ടാന ആക്രമണം: മാരിയുടെ സംസ്‌കാരം നടത്തി

മൂന്നാര്‍: ചിന്നക്കനാലില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മാരിയുടെ സംസ്‌കാരച്ചടങ്ങുകള്‍ പൂര്‍ത്തിയായി.സൂര്യനെല്ലിയിലെ വീടിന് സമീപത്തായിരുന്നു സംസ്‌കാരം. മാരിയുടെ കുട്ടികളുടെ സംരക്ഷണച്ചുമതല വനംവകുപ്പ് ഏറ്റെടുക്കുമെന്ന് മന്ത്രി ഷിബു ബേബി ജോണ്‍ ഉറപ്പു നല്‍കി. ഇതിനുശേഷമാണ് മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ തയാറായത്. ഇടുക്കി മെഡിക്കല്‍ കോളജില്‍ പോസ്‌റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.കുട്ടികള്‍ക്ക് എല്ലാ മാസവും 5000 രൂപ വീതം നല്‍കും. കുട്ടികളുടെ റേഷന്‍ സംവിധാനം സൗജന്യമാക്കും.വനം വകുപ്പ് ഉദ്യോഗസ്‌ഥനെ മെന്റ്‌റായി നിയോഗിക്കും. വന്യജീവി ആക്രമണത്തിനിരയാകുന്ന കുട്ടികളുടെ സംരക്ഷണം ഒരുക്കുന്നതില്‍ ഇതൊരു പുതിയ മാതൃകയാണെന്നും മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു.ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു മാരിയുടെ സംസ്‌കാരം. ആക്രമണത്തില്‍ പരുക്കേറ്റ മാരിയുടെ മകന്‍ രക്ഷന്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുകയാണ്. തിങ്കളാഴ്‌ച രാവിലെയാണ് ചിന്നക്കനാലില്‍ മക്കളെ സ്‌കൂള്‍ ബസില്‍ കയറ്റി വിടാനായി പോകവെ കാട്ടനായുടെ ആക്രമണത്തില്‍ സിങ്കുകണ്ടം അങ്കന്‍വാടി താമസിക്കുന്ന മാരി(36) കൊല്ലപ്പെട്ടത്.



