dummy_ads1-01
dummy_ads1-01
previous arrow
next arrow
News

തൃശൂർ മെഡിക്കൽ കോളേജിൽ ഡോക്ടർക്ക് പാമ്പുകടിയേറ്റു; ഒബ്സർവേഷൻ വാർഡിൽ പ്രവേശിപ്പിച്ചു

തൃശൂരിൽ ഡോക്ടർക്ക് പാമ്പുകടിയേറ്റു.തൃശൂർ മെഡിക്കൽ കോളേജിലെ ഡോക്ടർക്കാണ് പാമ്പുകടിയേറ്റത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. പീഡിയാട്രിക് വിഭാഗത്തിലെ ഡോക്ടർ ശ്രേയക്കാണ് പാമ്പുകടിയേറ്റത്.കാലിൽ പാമ്പുകടിക്കുകയായിരുന്നു. കാർ പാർക്കിങ്ങിൽ വച്ചാണ് പാമ്പുകടിയേറ്ററ്റത് എന്നാണ് സംശയം. കാർ പാർക്ക് ചെയ്‌തു ഇറങ്ങുമ്പോഴാണ് പാമ്പ് കടിച്ചത്. കാലിന്റെ പിറക് വശത്തായിരുന്നു കടിയേറ്റത്. മെഡിക്കൽ കോളജ് ആയതുകൊണ്ട് ഉടൻ ആശുപതിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.പാമ്പുകടിയേറ്റ ഉടൻ തന്നെ സഹപ്രവർത്തകരായ ഡോക്ടർമാരും ജീവനക്കാരും ചേർന്ന് ഇവരെ അടിയന്തിര ചികിത്സയ്ക്കായി മെഡിക്കൽ കോളജിലെ പ്രത്യേക ഒബ്സർവേഷൻ (നിരീക്ഷണ) വാർഡിൽ പ്രവേശിപ്പിച്ചു. ഡോക്ടറുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button