നിപയ്ക്കായി കാലാവധി കഴിഞ്ഞ മരുന്ന് ഉപയോഗിച്ചു, 2021ൽ മരുന്ന് വാങ്ങി 2023ൽ കാലാവധി തീർന്നു പിന്നീട് 2026 വരെ ഉപയോഗിച്ച മരുന്ന് എവിടെ നിന്ന്?: ചോദ്യവുമായി മാത്യു കുഴൽനാടൻ

കൊച്ചി: സംസ്ഥാനത്ത് നിപയ്ക്കായി കാലാവധി കഴിഞ്ഞ മരുന്ന് ഉപയോഗിച്ചുവെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. 2021 ലാണ് മരുന്ന് വാങ്ങിയെന്നാണ് ഔദ്യോഗിക രേഖകൾ ഉള്ളത്. രണ്ട് വർഷമാണ് മരുന്നിൻ്റെ കലാവധി. 2023 ഈ മരുന്നിൻ്റെ കാലാവധി തീർന്നു.പിന്നീട് 2026 വരെ ഉപയോഗിച്ച മരുന്ന് എവിടെ നിന്നാണ്. കോഴിക്കോട് മെഡിക്കൽ സൂഷിച്ചിരിക്കുന്ന മരുന്നിൽ കാലവധി രേഖപ്പെടുത്തിയിട്ടില്ല. ക്ലിനിക്കൽ ട്രയൽ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സർക്കാർ സംവിധാനത്തിൽ വാങ്ങിയതായി ഔദ്യോഗിക രേഖകൾ ഇല്ലാത്ത മരുന്ന് എങ്ങനെ വന്നു എന്ന് വ്യക്തമാക്കണം. ഇതിൽ അന്വേഷണം വേണമെന്നും മാത്യു കുഴൽനാടൻ ആവശ്യപ്പെട്ടുനിപ രോഗികൾക്ക് കാലാവധി കഴിഞ്ഞ റെംഡെസിവിർ മരുന്ന് നൽകിയിരുന്നോയെന്നും ഇത് മരണങ്ങൾക്ക് കാരണമായിട്ടുണ്ടോയെന്നും പരിശോധിക്കാൻ സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. 2023, 2024, 2025 വർഷങ്ങളിൽ നിപ ബാധിച്ച് മരിച്ച രോഗികൾക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയിരുന്നോ എന്ന കാര്യം പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കുമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ നിയമസഭയെ അറിയിച്ചു. കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടൻ ഉന്നയിച്ച സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി.സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലേക്ക് റെംഡെസിവിർ വിതരണം ചെയ്തിരുന്നത് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെഎംഎസ്സിഎൽ) മുഖേന മാത്രമാണെന്ന് മന്ത്രി വ്യക്തമാക്കി. സർക്കാർ ആശുപത്രികൾക്കാവശ്യമായ മരുന്നുകൾ സംഭരിച്ച് വിതരണം ചെയ്യുന്ന ഏജൻസിയാണിത്.കെഎംഎസ്സിഎൽ വഴി അവസാനമായി റെംഡെസിവിർ വാങ്ങിയത് 2021 ജൂൺ മൂന്നിനാണെന്ന് മന്ത്രി പറഞ്ഞു. 3,000 വയലുകൾ വാങ്ങാൻ 42 ലക്ഷം രൂപ ചെലവായി. അന്ന് വാങ്ങിയ മരുന്നിന്റെ കാലാവധി 2023 മേയ് 30 വരെ മാത്രമായിരുന്നു.കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ 2023–24 സാമ്പത്തിക വർഷത്തിൽ 102 വയലുകളും 2024–25-ൽ 34 വയലുകളും 2025–26-ൽ 10 വയലുകളും റെംഡെസിവിർ ഉപയോഗിച്ചതായാണ് രേഖകൾ വ്യക്തമാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.2026–27 സാമ്പത്തിക വർഷത്തിൽ ഉപയോഗിച്ച 50 വയലുകൾ 2026 ജൂൺ 12-ന് ബഹ്റൈനിൽനിന്ന് എത്തിച്ചതാണ്. നിപ ബാധിച്ച ഒരു രോഗിക്കാണ് ഈ മരുന്ന് നൽകിയത്.



