News
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ :നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കുടുംബാംഗങ്ങളും ബന്ധുക്കളുമായ വാഴൂർ പുളിക്കൽ കവല 14 -ാം സ്വദേശി കളായ തോമസ് കുട്ടി ( 66 ) സിബി തോമസ് ( 61 ) മോഹൻ ജോസഫ് ( 71 ) ഗീത മോഹൻ ( 64) എന്നിവർക്കാണ് പരുക്കേറ്റത്. രാത്രി 10 15 ഓടെ പാലാ ബൈപാസ് റോഡിലായിരുന്നു അപകടം. വിവാഹ വിരുന്നിൽ പങ്കെടുത്തു മടങ്ങിയ സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്



