News
നിയമ വിദ്യാര്‍ത്ഥികള്‍ക്കായി വിജിലൻസിന്റെ ബോധവല്‍ക്കരണ സെമിനാര്‍

തൊടുപുഴ: വിജിലൻസ് ബോധവല്‍ക്കരണ വാരാചരണത്തോടനുബന്ധിച്ച് തൊടുപുഴ അല്‍ അസർ കോളേജില്‍ നിയമ വിദ്യാർത്ഥികള്‍ക്കായി ബോധവല്‍ക്കരണ സെമിനാർ നടത്തി.അല്‍ അസർ ഇൻസ്റ്റിറ്റ്യൂഷൻ ഗ്രൂപ്പ് അക്കാഡമിക്ക് ഡീൻ ഡോ.സോമശേഖരൻ ബി പിള്ള ഉദ്ഘാടനം ചെയ്തു. വിജിലൻസ് ഇടുക്കി യൂണിറ്റ് ഡിവൈ.എസ്.പി ആർ. മധു അദ്ധ്യക്ഷത വഹിച്ചു. ഇൻസ്പെക്ടർ എസ്.ഷിഹാബുദ്ദീൻ സെമിനാർ നയിച്ചു.സബ് ഇൻസ്പെക്ടർമാരായ സി.ജി ദാനിയേല്‍, കെ.ജി സഞ്ജയ്, അസി. സബ് ഇൻസ്പെക്ടർമാരായ സനല്‍ ചക്രപാണി, കെ.യു റഷീദ്, എസ്.സി.പി.ഒ കെ.എസ് ശരത്, മഞ്ജുലത എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിജിലൻസിന്റെ ഷോർട്ട് ഫിലിം പ്രദർശനവും സംവാദവും നടന്നു. ഇന്ന് ഇടവെട്ടി സാഗർ ഓഡിറ്റോറിയത്തില്‍ അഴിമതി വിരുദ്ധ ബോധവല്‍ക്കരണ സെമിനാർ നടക്കും.



