dummy_ads1-01
dummy_ads1-01
previous arrow
next arrow
News

നെടുമ്പാശ്ശേരി അപകടം: പ്രതികളുടെ സ്വത്ത് കണ്ടുകെട്ടി ഇരകളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണം: KCBC മദ്യവിരുദ്ധ സമിതി

കൊച്ചി: മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പർ അപകട കേസ് പ്രതികളുടെ സ്വത്ത് കണ്ടുകെട്ടി ഇരകളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി. മദ്യശാലകൾക്ക് അനുമതി നൽകുന്ന സർക്കാർ ഈ കേസിലെ കൂട്ടുപ്രതിയാണെന്നും കെ.സി.ബി.സി മദ്യവിരുദ്ധ സമിതി വിമർശിച്ചു. അതേസമയം കേസ് അന്വേഷിക്കാൻ എറണാകുളം റൂറൽ എസ്പിയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘത്തെ നിയമിച്ചു. ആലുവ DySP ബൈജു കെ പൗലോസിനാണ് അന്വേഷണ ചുമതല.അതിനിടെ പ്രതി സുഹൈൽ സജീവിനായുള്ള പൊലീസ് കസ്റ്റഡി അപേക്ഷ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി പരിഗണിച്ചു. കസ്റ്റഡി അനിവാര്യം എന്ന് പൊലീസ് വ്യക്തമാക്കി. രണ്ട് ദിവസത്തെ കസ്റ്റഡി അനുവദിച്ചു. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. റാഷ് ആൻഡ് നെഗ്ലിജൻസ് ഡ്രൈവിംഗ് അപകടത്തിലേക്ക് നയിച്ചു. മരിച്ച കുട്ടികൾക്ക് ഒരുപാട് സ്വപ്നങ്ങൾ ഉണ്ടായിരുന്നു. പ്രായം കുറഞ്ഞവർ എന്ന പരിഗണന പ്രതികൾക്ക് നൽകരുതെന്നും മരിച്ചതും പ്രായം കുറഞ്ഞവർ പ്രോസിക്യൂഷൻ വ്യക്തമാക്കി.കേസ് പ്രതിപക്ഷം നിയമസഭയിലും ഉന്നയിച്ചിരുന്നു. സബ്മിഷനായാണ് പ്രതിപക്ഷനേതാവ് പിണറായി വിജയൻ നെടുമ്പാശേരി മിനികൂപ്പർ അപകടം സഭയിൽ ഉന്നയിച്ചത്. എഫ്ഐആർ ഇടുന്നത് വൈകിയെന്നും പ്രതിയുടെ പേര് ചേർക്കാത്തത് സംശയങ്ങൾക്ക് ഇടവരുത്തിയെന്നും പ്രതിപക്ഷം വിമർശിച്ചു. പൊലീസ് നടപടികളെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ന്യായീകരിച്ചു. സംഭവത്തിൽ പ്രതിയ്ക്കെതിരെ കർശന നടപടി ഉറപ്പെന്നും മന്ത്രി. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് നേരെയുള്ള വിദ്വേഷപ്രചാരണത്തെ നിയമസഭ അപലപിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button