dummy_ads1-01
dummy_ads1-01
previous arrow
next arrow
News

നെടുമ്പാശ്ശേരി വാഹനാപകടം: പ്രതിയെ സംരക്ഷിക്കേണ്ട ആവശ്യം പൊലീസിന് ഇല്ല, ആരോപണം തെറ്റ്; DGP

തിരുവനന്തപുരം: മൂന്നുപേരുടെ ജീവനെടുത്ത നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടക്കേസ് അട്ടിമറിക്കാൻ ശ്രമമെന്ന ആരോപണം പരിശോധിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ. പ്രതിയെ സംരക്ഷിക്കേണ്ട ആവശ്യം പോലീസിന് ഇല്ല. പ്രതിയെ സംരക്ഷിക്കുന്നുവെന്ന ആരോപണം തെറ്റാണെന്നും ഡിജിപി വ്യക്തമാക്കി. ശക്തമായനടപടിയുമായാണ് പോലീസ് പോകുന്നത്. പ്രതിക്കെതിരെ ശക്തമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് ഡിജിപി കൂട്ടിച്ചേർത്തു.കേസ് അട്ടിമറിക്കുന്നെന്ന് മരിച്ച വയനാട് സ്വദേശി ദേവികയുടെ കുടുംബവും ആരോപിച്ചിരുന്നു. പ്രതിയുടെ സാമ്പത്തിക ശേഷി കേസിനെ സ്വാധീനിക്കുമോ എന്ന് ആശങ്കയാണ് മരിച്ച കർണാടക സുള്ള്യ സ്വദേശി ഇയാസിന്റെ കുടുംബത്തിനും. ആശങ്കകൾ പരിഗണിക്കുമെന്ന് കുടുംബങ്ങൾക്ക് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ഉറപ്പ് നൽകിയിട്ടുണ്ട്.പ്രതിയെ രക്ഷിക്കാൻ പൊലീസ് നീക്കം നടന്നെന്ന് സിപിഐഎമ്മും ഡിവൈഎഫ്ഐയും ആരോപിച്ചു. അതേസമയം പ്രതി സുഹൈൽ സജീവും സുഹൃത്തുക്കളും മദ്യപിച്ചിരുന്നെന്നാണ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. സുഹൈലിനെതിരെ കുറ്റകരമായ നരഹത്യയും പൊതു വഴിയിൽ അശ്രദ്ധമായ ഡ്രൈവിംഗ് നടത്തിയതിനും കുറ്റങ്ങൾ ചുമത്തി. മദ്യംവാങ്ങാനുള്ള പ്രായം 23 ആയിരിക്കെ പത്തൊമ്പതുകാരനായ പ്രതി ബാറുകളിൽ കയറി മദ്യപിച്ചതിന് എക്സൈസും കേസെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button