dummy_ads1-01
dummy_ads1-01
previous arrow
next arrow
News

നെഹ്റു ട്രോഫി സ്റ്റേജ് നിർമാണം; ഓസ്കാർ ഇവന്റ്‌സിന്റെ ടെൻഡർ റദ്ദാക്കി ഇറിഗേഷൻ വകുപ്പ്

നെഹ്റു ട്രോഫി ജലമേളയുടെ പവലിയൻ നിർമാണ കരാർ, വിവാദത്തെ തുടർന്ന് റദ്ദാക്കി. ഓസ്കാർ ഇവന്റ്സിന് നൽകിയ ടെൻഡർ ഇറിഗേഷൻ വകുപ്പ് റദ്ദാക്കി. ഇതോടെ സ്റ്റേജ് നിർമ്മാണം ഉൾപ്പെടെയുള്ള ജോലികൾക്ക് പുതിയ ടെൻഡർ ക്ഷണിച്ചു. കലൂർ സ്റ്റേഡിയത്തിൽ ഉമാ തോമസ് എംഎൽഎക്ക് അപകടമുണ്ടായ പരിപാടി സംഘടിപ്പിച്ച ഓസ്കാർ ഇവന്റ്സിന് ടെൻഡർ നൽകിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ വൈകിട്ടോടുകൂടി ടെൻഡർ റദ്ദാക്കിയുള്ള ഉത്തരവ് പുറത്തിറക്കിയത്.സാങ്കേതിക കാരണങ്ങളാൽ പഴയ ടെൻഡർ റദ്ദാക്കുന്നു എന്നായിരുന്നു ഇറിഗേഷൻ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ വിശദീകരിച്ചിരിക്കുന്നത്. വിവാദ കമ്പനിയെ നെഹ്‌റു ട്രോഫി നടത്തിപ്പിലേക്ക് കൊണ്ടുവരുന്നതിനുള്ള ഇടപെടൽ ഇറിഗേഷൻ വകുപ്പിലെ ചില ഉദ്യോഗസ്ഥരും ചില രാഷ്ട്രീയ നേതാക്കളും നടത്തിയെന്ന ആക്ഷേപവും കമ്മിറ്റിയിൽ ഉയർന്നിരുന്നു.കലൂർ സ്റ്റേഡിയത്തിൽ സിനിമാ താരത്തിന്റെ നൃത്തപരിപാടി സംഘടിപ്പിച്ചതിന്റെ വിഡിയോ ദൃശ്യങ്ങൾ കളക്ടർക്ക് മുന്നിൽ പ്രദർശിപ്പിച്ചാണ് നെഹ്രുട്രോഫി ജലമേളയുടെ നടത്തിപ്പിലേക്ക് ഓസ്കാർ ഇവന്റ്സ് കടക്കുന്നത്. പരിപാടിയുടെ സജ്ജീകരണങ്ങൾ ജില്ലാ കളക്ടർ അടക്കമുള്ളവർക്ക് ഇഷ്ടപ്പെടുകയും കരാർ ഓസ്കാറിന് തന്നെ നൽകാൻ ഏകദേശ ധാരണയാവുകയും ചെയ്യുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button