dummy_ads1-01
dummy_ads1-01
previous arrow
next arrow
News

പഴയവീട് പൊളിച്ച് മാറ്റുന്നതിനിടെ സ്ലാബ് തകര്‍ന്നുവീണു; യുവാവിന് ദാരുണാന്ത്യം

കണ്ണൂര്‍: പാനൂരില്‍ പഴയവീട് പൊളിച്ച് മാറ്റുന്നതിനിടയില്‍ സ്ലാബ് തകര്‍ന്ന് ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം. തെക്കെ പാനൂരിലെ വൈകുണ്ഡത്തില്‍ ജിതീഷ്(43)ആണ് മരിച്ചത്. തെക്കെ പാനൂര്‍ വയല്‍ഭാഗത്തെ പഴയവീടിന്റെ സ്ലാബ് പൊളിക്കുന്നതിനിടയിലായിരുന്നു അപകടമുണ്ടായത്.സ്ലാബ് വീഴുന്നതിനിടെ ജിതീഷും താഴേക്ക് വീഴുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും പാനൂര്‍ ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയാണ് ജിതീഷിനെ പുറത്തെത്തിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button