dummy_ads1-01
dummy_ads1-01
previous arrow
next arrow
News

പാലക്കാട് ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് തീപിടിച്ചു; പൊള്ളലേറ്റ ഡ്രൈവർക്ക് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് തീപിടിച്ചു. പാലക്കാട് – കോഴിക്കോട് ദേശീയപാതയില്‍ കല്ലടിക്കോടാണ് അപകടമുണ്ടായത്. സത്രംക്കാവിന് സമീപത്ത് വെച്ചാണ് കണ്ടെയ്‌നര്‍ ലോറിയും മരപ്പൊടി കയറ്റി വന്ന പെരിന്തല്‍മണ്ണ രജിസ്‌ട്രേഷന്‍ ലോറിയും തമ്മില്‍ കൂട്ടിയിടിച്ചത്. അപകടത്തിൽ പൊള്ളലേറ്റ ലോറി ഡ്രൈവർ മരിച്ചു.അറക്കപ്പൊടി കയറ്റി വന്ന ലോറിയിലെ ഡ്രൈവര്‍ ശ്രീകൃഷ്ണപുരം സ്വദേശി നസീറുദ്ധീനാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ കണ്ടെയ്‌നര്‍ ലോറി ഡ്രൈവറായ അന്യസംസ്ഥാന തൊഴിലാളിയെ ആശുപത്രിയിലേക്ക് മാറ്റി.ഇടിയുടെ ആഘാതത്തില്‍ രണ്ട് ലോറികള്‍ക്കും തീപിടിക്കുകയായിരുന്നു. അപകട സ്ഥലത്ത് ഫയര്‍ഫോഴ്‌സ് എത്തി ഉടന്‍ തന്നെ തീയണച്ചു. അപകടത്തെ തുടര്‍ന്ന് പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ മുണ്ടൂര്‍ മുതല്‍ കല്ലടിക്കോട് വരെ ഗതാഗതക്കുരുക്ക്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button