dummy_ads1-01
dummy_ads1-01
previous arrow
next arrow
News

പി എം ആര്‍ഷോയും കെ വിദ്യയും വിവാഹിതരായി

എസ്എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയും മുന്‍ എസ്എഫ്‌ഐ നേതാവ് കെ.വിദ്യയും വിവാഹിതരായി. തൃക്കരിപ്പൂര്‍ സബ് രജിസ്റ്റര്‍ ഓഫീസില്‍ വച്ച് ബന്ധുക്കളുടെയും സഹപ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ ആയിരുന്നു വിവാഹം. എസ്എഫ്‌ഐ മുന്‍സംസ്ഥാന സെക്രട്ടറിയും സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവുമായ പി എം ആര്‍ ഷോയും മുന് എസ് എഫ് ഐ നേതാവ് കെ വിദ്യയും ജീവിതത്തിന്റെ പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. പരസ്പരം കൈക്കോട്ടുള്ള പ്രയാണത്തിലേക്ക് അവര്‍ തൃക്കരിപ്പൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഒപ്പുവച്ചു. ബന്ധുക്കളുടെയും സഖാക്കളുടെയും സാന്നിധ്യത്തില്‍ ഹാരം അണിയിച്ചു.വിവാഹത്തില്‍ പങ്കെടുക്കാന്‍ എസ്എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടെയും സംസ്ഥാന നേതാക്കളും പാലക്കാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ നേതാക്കളും എത്തിയിരുന്നു. എല്ലാവരുമായും സൗഹൃദം പങ്കിട്ടും വിശേഷങ്ങള്‍ പറഞ്ഞു ഫോട്ടോയെടുപ്പ്. മുഴുവന്‍ മാധ്യമങ്ങളും എത്തിയിരുന്നെങ്കിലും ഒന്നും പ്രതികരിക്കാതെ പ്രിയസഖിയുടെ കൈ പിടിച് ആര്‍ഷോ നാട്ടിലേക്ക് മടങ്ങി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button