News
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി എക്സൈസ് വകുപ്പിന്റെയും വിമുക്തി മിഷന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാതല പരിപാടി കട്ടപ്പന സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാംകുന്നേല്‍ ഉദ്ഘാടനം ചെയ്തു

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി എക്സൈസ് വകുപ്പിന്റെയും വിമുക്തി മിഷന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാതല പരിപാടി കട്ടപ്പന സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാംകുന്നേല്‍ ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കുടുംബങ്ങളില്‍ നിന്നാരംഭിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മാതാപിതാക്കള്‍ കുട്ടികള്‍ക്ക് മാതൃകയാകണം. കുടുംബങ്ങളില്‍ മാറ്റമുണ്ടാവണം. കുടുംബങ്ങില്‍ മാറ്റമുണ്ടാവുമ്പോള്‍ സമൂഹം മാറും. സമൂഹം മാറുമ്പോള്‍ നാട് മാറും. നാട് മാറുമ്പോള്‍ രാജ്യം മാറുമെന്നും അദ്ദേഹം പറഞ്ഞു. ലഹരി സാമൂഹ്യ വിപത്താണെന്നും അതിനെതിരെ സമൂഹം ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു….