News
പൊലീസുകാരൻ ചമഞ്ഞ് ജ്വല്ലറിയിൽ നിന്ന് സ്വർണാഭരണങ്ങൾ തട്ടിയെടുത്തു; പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ്

കാസർകോട്: പൊലീസുകാരൻ ചമഞ്ഞ് ജ്വല്ലറിയിൽ നിന്ന് സ്വർണാഭരണങ്ങൾ തട്ടിയെടുത്തതായി പരാതി. കാസർകോട് ഉദുമയിലാണ് തട്ടിപ്പ്. 2.60 ലക്ഷം രൂപയുടെ സ്വർണമാണ് തട്ടിയെടുത്തത്. ബേക്കൽ സ്റ്റേഷനിലെ പൊലീസുകാരനാണ് എന്ന് പറഞ്ഞാണ് പ്രതി ജ്വല്ലറിയിൽ എത്തിയത്. മറ്റ് പൊലീസുകാരുടെ വിവരങ്ങളെല്ലാം പറഞ്ഞ് പ്രതി ജ്വല്ലറി ജീവനക്കാരുടെ വിശ്വാസം പിടിച്ച് പറ്റുകയായിരുന്നു. ഒടുവിൽ പണം അക്കൗണ്ടിൽ ഇടാമെന്ന് വിശ്വസിപ്പിച്ച് സ്വർണവുമായി പ്രതി മുങ്ങുകയായിരുന്നു. ജ്വല്ലറിയിലെ സിസിടിവിയിൽ പ്രതിയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ പ്രകാരം പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.



