dummy_ads1-01
dummy_ads1-01
previous arrow
next arrow
News

മന്ത്രിസഭയക്ക് കൂട്ടുത്തരവാദിത്തമില്ലെന്ന വിമർശനത്തിൽ പ്രതികരിക്കേണ്ടത് മുഖ്യമന്ത്രി; പരാതികൾ അറിയിക്കേണ്ടിടത്ത് അറിയിച്ചിട്ടുണ്ട്: അടൂർ പ്രകാശ്

തിരുവനന്തപുരം: മന്ത്രിസഭയക്ക് കൂട്ടുത്തരവാദിത്തമില്ലെന്ന പ്രതിപക്ഷ വിമർശനത്തിൽ പ്രതികരിക്കേണ്ടത് മുഖ്യമന്ത്രിയെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. ക്യാബിനറ്റിൽ താൻ അംഗമല്ല, അതിൽ എന്ത് നടന്നു എന്ന് അറിയില്ല. അറിയാത്തതിനെക്കുറിച്ച് പ്രതികരിക്കുന്നതിൽ അർത്ഥമില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു. താൻ അറിയിച്ച പരാതിയിൽ തീരുമാനമെടുക്കേണ്ടത് എഐസിസിയാണെന്ന് അദേഹം കൂട്ടിച്ചേർത്തു.താൻ രാജിസന്നദ്ധത അറിയിച്ചു എന്ന വാർത്ത അടൂർ പ്രകാശ് തള്ളി. ആരാണ് പറഞ്ഞതെന്നും പലരും തന്നോട് അന്വേഷിക്കുന്നുവെന്നും അടൂർ പ്രകാശ് മാധ്യമങ്ങളോട് ചോദിച്ചു. താൻ കൊടുത്ത പരാതികളുടെ വിവരങ്ങൾ പുറത്തുവന്നും ചിലർ പറയുന്നു. അങ്ങനെയെങ്കിൽ നിങ്ങൾ അത് കാണിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു. പത്മജ വേണു​ഗോപാൽ കോൺ​ഗ്രസിലേക്ക് തിരിച്ചുവരുന്നുവെന്ന റിപ്പോർട്ടുകളിലും അദേഹം പ്രതികരിച്ചു. പത്മജയുടെ വിഷയത്തിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്നും എന്തിനാണ് പാർട്ടിവിട്ടത് എന്നതിനെ കുറിച്ച് ആർക്കും അറിയില്ലെന്നും അടൂർ‌ പ്രകാശ് വ്യക്തമാക്കി.രണ്ടാളുകളുടെ നിയമനവുമായി ബന്ധപ്പെട്ട വിഷയം മന്ത്രിസഭാ യോ​ഗത്തിൽ ആദ്യം തീരുമാനിച്ചു. താൻ ഈ നിയമനങ്ങളെ കുറിച്ച് അറിഞ്ഞത് പിറ്റേ ദിവസത്തെ പത്രത്തിലൂടെയായിരുന്നു. തലേദിവസം മസ്കറ്റിൽ നടന്ന പരിപാടിയിൽ വെച്ച് മുഖ്യമന്ത്രി ഉൾപ്പെടെ കണ്ടിട്ടും തീരുമാനങ്ങൾ അറിയിച്ചില്ല. അത് ഇപ്പോഴും താൻ പറയുമെന്നും ഇതാണ് തന്റെ പരാതിക്ക് കാരണമെന്നും അടൂർ പ്രകാശ് പറഞ്ഞു. പരാതികൾ അറിയിക്കേണ്ടിടത്ത് അറിയിച്ചിട്ടുണ്ടെന്ന് അദേഹം കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button