dummy_ads1-01
dummy_ads1-01
previous arrow
next arrow
News

മന്ത്രിസഭയിൽ തർമുണ്ടായി, സ്തുതിപാടക സംഘമല്ല UDF; തീരുമാനങ്ങൾ ഏകകണ്ഠം: മുഖ്യമന്ത്രി

ഡൽഹി: മന്ത്രിസഭാ യോഗത്തിൽ തർക്കമുണ്ടായെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. നടന്നത് ചർച്ച, എല്ലാ കാര്യത്തിലും ഏകാഭിപ്രായത്തിൽ തീരുമാനമുണ്ടായി. ഇതാണ് ജനാധിപത്യമെന്നും ഇത് പിണറായി വിജയന്റെ ക്യാബിനറ്റ് അല്ലെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു. പോക്കറ്റിൽ നിന്ന് എടുത്ത കടലാസ് അംഗീകരിക്കുന്ന രീതിയല്ല യുഡിഎഫിനെന്നും പ്രതിപക്ഷത്തിന് മുഖ്യമന്ത്രിയുടെ പരിഹാസം. മന്ത്രിസഭാ യോ​ഗത്തിൽ എല്ലാവർക്കും അഭിപ്രായം പറയാൻ അവസരമുണ്ട്. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും. ഏറ്റവും ചെറുപ്പക്കാരനായ ജനീഷ് പോലും തൻറെ മുഖത്ത് നോക്കി അഭിപ്രായം പറയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.മന്ത്രിസഭാ യോ​ഗത്തിൽ പല കാര്യങ്ങളിലും തർക്കമുണ്ടായി. എന്നാൽ എല്ലാ കാര്യത്തിലും ഏകാഭിപ്രായത്തിൽ തീരുമാനമുണ്ടായെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ടീം യുഡിഫ് ടീം യുഡിഫ് തന്നെ ആണ്. യുഡിഫ് മന്ത്രിസഭയിൽ എടുക്കുന്ന എല്ലാ തീരുമാനവും ഒറ്റകെട്ടായാണ്. തീരുമാനമെടുക്കാൻ പറ്റിയില്ലെങ്കിൽ മാറ്റിവെക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭയിൽ തർക്കമുണ്ടായി എന്ന് അഭിമാനത്തോടെ പറയുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പിണറായിയുടെ ക്യാബിനറ്റ് എത്ര തവണ ചേർന്നു. ഒളിച്ചു പിഎം ശ്രീ ഒപ്പിട്ട് വന്നു ഇരുന്ന ക്യാബിനറ്റാണ് പിണറായി വിജയന്റേതെന്ന് അദേഹം കുറ്റപ്പെടുത്തി.യുഡിഎഫ് സ്തുതിപാടക സംഘമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം പിഎസ്‌സി അംഗങ്ങളുടെ പട്ടികയിൽ തർക്കമുണ്ടായോ എന്ന ചോദ്യത്തോട് മുഖ്യമന്ത്രി മറുപടി നൽകിയില്ല. വന്ന പേരുകൾ എല്ലാം ശരിയാണ്. പലരും പല രീതിയിലാണ് അഭിപ്രായം പറയുക. ചിലർ പറയുന്നത് തർക്കമായി തോന്നാമെന്ന് മുഖ്യമന്ത്രി പറ‍ഞ്ഞു. പിഎസ്‌സി അംഗങ്ങളെ പിരിച്ചുവിടണമെന്ന ഗവർണറുടെ ശുപാർശ നൽകിയ നീക്കം തെറ്റാണെന്നും പക്ഷേ അതിൻ്റെ മറവിൽ വൃത്തിക്കേടുകൾ മറച്ചുവെക്കാം എന്ന് പ്രതിപക്ഷം കരുതേണ്ടെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.ആറ് മാസത്തെ സർക്കാരിന്റെ നേട്ടങ്ങൾ അക്കമിട്ട് നിരത്തിയായിരുന്നു മുഖ്യമന്ത്രി വി ഡി സതീശന്റെ വാർത്താ സമ്മേളനം.ജനങ്ങളോട് വാഗ്ദാനം ചെയ്ത 2 കാര്യങ്ങൾ നടപ്പിലാക്കി. പരമാവധി പണം കേന്ദ്രസർക്കാരിൽ നിന്ന് വാങ്ങിയെടുക്കാനാണ് ശ്രമം. അടുത്ത ആറ് മാസം വലിയ നേട്ടങ്ങളുണ്ടാക്കാൻ കഴിയുമെന്നും മുഖ്യമന്ത്രി. 100 ദിവസം കൊണ്ട് 568 പദ്ധതികൾ പൂർത്തിയാക്കിയെന്നുംസഹാനുഭൂതിയോടെയുള്ള സദ്ഭരണമാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button