dummy_ads1-01
dummy_ads1-01
previous arrow
next arrow
News

നേപ്പാള്‍ മിന്നല്‍ പ്രളയം; മരണം 472 ആയി, രക്ഷാപ്രവര്‍ത്തനത്തിന് വിദേശ സഹായം വേണ്ടെന്ന് വിദേശകാര്യ മന്ത്രാലയം

നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ നിലവില്‍ മരണസംഖ്യ 472 ആയി എന്നാണ് ഒടുവിലത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഹിമാലയന്‍ അതിര്‍ത്തി മേഖലയില്‍ പെട്ടെന്നുണ്ടായ പ്രളയം വന്‍ നാശം വിതച്ച് 48 മണിക്കൂര്‍ പിന്നിടുകയാണ്. പ്രളയം ബാധിക്കപ്പെട്ട പ്രദേശങ്ങളില്‍ നിന്ന് ഇതുവരെ 50 വിദേശികളടക്കം 796 പേരെ ഹെലികോപ്റ്റര്‍ മാര്‍ഗവും മറ്റ് 796 പേരെ കരമാര്‍ഗ്ഗവും രക്ഷപ്പെടുത്തിയതായി നേപ്പാള്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. നേപ്പാളിലെ എട്ട് ജില്ലകളില്‍ നിന്നായി മൃതദേഹങ്ങള്‍ കണ്ടെടുത്തതായാണ് നേപ്പാള്‍ പൊലീസ് പ്രസ്താവനയില്‍ പറഞ്ഞത്. പൊലീസ് നല്‍കുന്ന വിവരമനുസരിച്ച്, ചിറ്റ്വാന്‍ ജില്ലയില്‍ നിന്ന് 178-ഉം, നവല്‍പരാസി ഈസ്റ്റില്‍ നിന്ന് 110-ഉം, ഗോര്‍ഖയില്‍ നിന്ന് 44-ഉം, നുവകോട്ട് ജില്ലയില്‍ നിന്ന് 37-ഉം, ധാഡിംഗ് ജില്ലയില്‍ നിന്ന് 33-ഉം മൃതദേഹങ്ങള്‍ വീണ്ടെടുത്തിട്ടുണ്ട്. കൂടാതെ തനഹുവില്‍ നിന്ന് 28-ഉം, നവല്‍പരാസി വെസ്റ്റില്‍ നിന്ന് 27-ഉം, റാസുവയില്‍ നിന്ന് 12-ഉം മൃതദേഹങ്ങള്‍ കണ്ടെടുത്തു.നേപ്പാളില്‍ 2500 ല്‍ അധികം പേരെ കാണാതായതായാണ് പ്രാഥമികവിവരം എന്ന് സുരേഷ് ഗോപി എം പി പ്രതികരിച്ചു. ഇന്ത്യക്കാരെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു വരുന്നു. എത്ര മലയാളികളെ കാണാതായി എന്നുള്ള കാര്യത്തില്‍ തരംതിരിച്ച വിവരങ്ങള്‍ വരുന്നതേയുള്ളൂ എന്നും പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇക്കാര്യത്തില്‍ ഇടപെട്ട് പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേവം വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button