News
സാഹസിക ടൂറിസം സെമിനാർ

ഇടുക്കി ജില്ലാതല ഓണാഘോഷ പരിപാടികളുടെ ഭാഗമായി സാഹസിക ടൂറിസം സെമിനാർ സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 28 ശനിയാഴ്ച്ച കളക്ടറേറ്റിൽ ഡിടിപിസി ഓഫീസ് ഹാളിൽ ഉച്ചക്ക് 3 മണി മുതൽനടക്കുന്ന സെമിനാറിൽ ഇടുക്കി ജില്ലയിൽ സാഹസിക ടൂറിസം, ഹോംസ്റ്റേ, സർവീസ്ഡ് വില്ല, ടൂറിസം ആക്ടിവിറ്റീസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പങ്കെടുക്കാം. പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് നേരിട്ട് എത്തിച്ചേരാം. മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക് 04862232 248, 9946326232 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.



