മുന്‍ഗണനാ കാര്‍ഡ്: അപേക്ഷിക്കാന്‍ 4 ദിവസം കൂടി

ഒഴിവാക്കല്‍ മാദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷന്‍ കാര്‍ഡുകള്‍ പി.എച്ച്.എച്ച് വിഭാഗത്തിലേക്ക്(പിങ്ക് കാര്‍ഡ്) തരം മാറ്റുന്നതിനായി അര്‍ഹരായ മുന്‍ഗണനേതര റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ജൂണ്‍ 27 മുതല്‍ ജൂലൈ 17 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിന് അവസരം നല്‍കിയിട്ടുണ്ട്. അര്‍ഹരായ കാര്‍ഡുടമകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സിറ്റിസണ്‍ ലോഗിന്‍ പോര്‍ട്ടല്‍(ecitizen.civilsupplieskerala.gov.in) മുഖേനയോ ഓണ്‍ലൈനായി അപേക്ഷിക്കണം. മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ ലഭിക്കാന്‍ അര്‍ഹതയുളള മുന്‍ഗണനേതര വിഭാഗക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക് താലൂക്ക് സപ്ലൈ ആഫീസ്, തൊടുപുഴ tsothodupuzha@gmail.com 04862 – 222515, 91885227363താലൂക്ക് സപ്ലൈ ആഫീസ്, ഇടുക്കി tsoidukki1@gmail.com 04862 – 294975, 9188527364താലൂക്ക് സപ്ലൈ ആഫീസ്, പീരുമേട് tsopeermade07@gmail.com, 04869 – 232066, 9188527365താലൂക്ക് സപ്ലൈ ആഫീസ്, ഉടുമ്പന്‍ചോല tsoudumbanchola@gmail.com, 04868-232047, 9188527366താലൂക്ക് സപ്ലൈ ആഫീസ്, ദേവികുളം tsodklm@gmail.com 04865 – 264224, 9188527367ജില്ലാ സപ്ലൈ ആഫീസ്, ഇടുക്കി dsoidukki@gmail.com 04862 232321



