dummy_ads1-01
dummy_ads1-01
previous arrow
next arrow
News

അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു

അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. വനിതാ ശിശുവികസന വകുപ്പ് മുഖേന നടപ്പാക്കുന്ന അശരണരായ സ്ത്രീകള്‍ക്ക് അഭയവും, സംരക്ഷണവും നല്‍കുന്ന അഭയകിരണം പദ്ധതിയിലേക്ക് 2026 -2027 വര്‍ഷം ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. പ്രായഭേദമന്യേ അശരണരായ സ്ത്രീകളെ സംരക്ഷിക്കുന്ന വ്യക്തിക്കാണ് ധനസഹായം ലഭിക്കുന്നത്. പ്രായപൂര്‍ത്തിയായ മക്കള്‍ ഇല്ലാത്തവരും താമസിക്കുന്നതിന് സ്വന്തമായി ചുറ്റുപാടോ, സൗകര്യമോ ഇല്ലാത്തവരും ഏതെങ്കിലും ബന്ധുവിന്റെ സംരക്ഷണത്തില്‍ കഴിയുന്നവരുമായ സ്ത്രീകളെ സംരക്ഷിക്കുന്നതിനാണ് പദ്ധതി. സംരക്ഷിക്കപ്പെടുന്ന സ്ത്രീയുടെ വാര്‍ഷിക വരുമാനം ഒരുലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. സംരക്ഷിക്കപ്പെടുന്ന സ്ത്രീ സര്‍വീസ് പെന്‍ഷന്‍/കുടുംബപെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ ആകരുത്. സംരക്ഷണം നല്‍കുന്ന ബന്ധുവിന്റെയും സംരക്ഷിക്കപ്പെടുന്ന സ്ത്രീയുടെയും പേരില്‍ ജോയിന്റ് അക്കൗണ്ട് ഉണ്ടായിരിക്കണം. www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് പ്രദേശത്തെ ശിശുവികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടാവുന്നതും, തൊട്ടടുത്തുള്ള അങ്കണവാടിവര്‍ക്കറെ സമീപിക്കാവുന്നതുമാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2026 ഡിസംബര്‍ 15. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 299475. ഇമെയില്‍ -wcdoidukki@gmail.com(ഐ.ഡി.കെ. പി.ആര്‍ 3001-6/26)

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button