തൊടുപുഴയിൽ 1.520 കിലോ ഗ്രാം ഗഞ്ചാവ് കണ്ടെത്തിയ കേസിൽ 3 പേർ അറസ്റ്റിൽ

തൊടുപുഴ മുതലക്കോടം കണ്ണത്തുകുഴിയിൽ വീട്ടിൽ സിജോ ജോർജ് (47), കാക്കനാട് പള്ളിക്കര ഭാഗം മണ്ണാർകോട്ടുമൂല വീട്ടിൽ യാസീൻ അഷ്റഫ് (25), എരുമേലി കനകപ്പാലം പുത്തൻവീട് വീട്ടിൽ ആഷിക് അൻസാരി (25) എന്നിവരാണ് തൊടുപുഴ പോലീസിന്റെ പിടിയിലായത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ തൊടുപുഴ പോലീസ് 21.10. 2026 തിയതി സിജോയുടെ വീട്ടിൽ പരിശോധന നടത്തിയതിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചു വെച്ചിരുന്ന 1.520 കിലോ ഗ്രാം ഗഞ്ചാവും, ഗഞ്ചാവ് വിൽപ്പനയിലൂടെ ലഭിച്ച 29700/ രൂപയും കണ്ടെത്തുകയായിരുന്നു. തുടരന്വേഷണത്തിൽ യാസിൻ, ആഷിക് എന്നിവരുടെ വിവരം ലഭിച്ചതിനെത്തുടർന്ന് ഇവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. തൊടുപുഴ സർക്കിൾ ഇൻസ്പെക്ടർ മനേഷ് കെ പി യുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ അനന്തു ശേഖർ ആർ, അജി.പി.കെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സൈനബ, സിവിൽ പോലീസ് ഓഫീസർമാരായ രാജൻ, ബുഷറ കെ. ബി എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.



