dummy_ads1-01
dummy_ads1-01
previous arrow
next arrow
News

റവന്യു – വനം വകുപ്പുകൾ തമ്മിലുള്ള തർക്കം: ശബരിമല റോപ്‍വേ നിർമ്മാണം അനിശ്ചിതത്വത്തിൽ

പത്തനംതിട്ട: റവന്യു – വനം വകുപ്പുകൾ തമ്മിലുള്ള തർക്കത്തിൽ ശബരിമല റോപ്‍വേ നിർമ്മാണം അനിശ്ചിതത്വത്തിൽ. വനഭൂമി വിട്ടുനൽകാനാവില്ലെന്ന നിലപാടിലാണ് വനംവകുപ്പ്. പെരിയാർ കടുവാസങ്കേതത്തിലെ ഭൂമിക്ക് പകരമായി റവന്യൂ കണ്ടെത്തിയതും വനഭൂമിയെന്ന് വനംവകുപ്പ് പറയുന്നു. ശബരിമല റോപ്പ് വേ നിർമ്മാണത്തിനായി ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരമായി ശെന്തുരുണി വൈൽഡ് ലൈഫ് ഡിവിഷനിലെ കട്ടിളപ്പാറയിലെ ഭൂമിയാണ് റവന്യൂ വകുപ്പ് കണ്ടെത്തിയത്. ഇതും വനഭൂമിയെന്നാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്.നാലര ഹെക്ടർ ഭൂമിയാണ് കട്ടിളപ്പാറയിൽ റവന്യൂ വകുപ്പ് കണ്ടെത്തിയത്. ആദ്യം ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴിയിൽ കണ്ടെത്തിയ ഭൂമി അനുയോജ്യമല്ലന്ന് പറഞ്ഞ് വനം വകുപ്പ് തടസ്സവാദം ഉന്നയിച്ചിരുന്നു. റോപ് വേയ്ക്കായി 2015 ലാണ് കരാർ കമ്പനിയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് കരാർ ഒപ്പുവച്ചത്. 2023 മെയ് മാസത്തിൽ ഇതിനായുള്ള സർവ്വേയും പൂർത്തിയായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button