dummy_ads1-01
dummy_ads1-01
previous arrow
next arrow
News

വണ്ടിപ്പെരിയാറിൽ വീണ്ടും മോഷണം

വണ്ടിപ്പെരിയാറിൽ വീണ്ടും മോഷണം വീടുപണിയാൻ വച്ചിരുന്ന ഒരു ലക്ഷം രൂപയാണ് മോഷ്ടാവ് അപകരിച്ചത്…. വണ്ടിപ്പെരിയാറിൽ ഒരു ചെറിയ ഇടവേളക്കുശേഷം വീണ്ടും പട്ടപ്പകൽ മോഷണം തുടങ്ങിയിരിക്കുകയാണ് വണ്ടിപ്പെരിയാർ 57 മൈൽ രമ്യാ ഭവനിൽ കാളിദാസ് ഷീന ദമ്പതികളുടെ വീട്ടിലാണ് മോഷണം നടന്നത് കാളിദാസ് ഓട്ടോറിക്ഷ തൊഴിലാളിയാണ് ഭാര്യ എസ്റ്റേറ്റിൽ ജോലിയും ചെയ്തുവരുന്നു.ഇവർ രണ്ടുപേരും ജോലിക്ക് പോയ സമയം നോക്കി വീടിന്റെ മേൽക്കൂര തകർത്ത് അകത്തുകയറിയ മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ചിരുന്ന ഒരുലക്ഷം രൂപയാണ് അപകരിച്ചത്. ഇതോടൊപ്പം ഷീന അയൽക്കൂട്ടത്തിൽ നിന്നും വാങ്ങിവച്ച് രൂപയും അപകരിച്ചു. വൈകുന്നേരം ജോലികഴിഞ്ഞ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത് വീടിന്റെ ജനൽ ചില്ലകളും അടിച്ചുതകർത്ത നിലയിലാണ് കണ്ടെത്തിയിരിക്കുന്നത്. തുടർന്ന് വണ്ടിപ്പെരിയാർ പോലീസിൽ വിവരമറിയിക്കുകയും പോലീസ് വീട് സുരക്ഷ വലയത്തിൽ ആക്കുകയും ചെയ്തു.ബുധനാഴ്ച്ച ഡോഗ്സ്കോഡ് വിരലടയാള വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തും വീട് നിർമ്മാണത്തിനായി പോസ്റ്റ് ഓഫീസിൽ മാസങ്ങളായി കാളിദാസ് ഓട്ടോറിക്ഷ ഓടിച്ച് സ്വരൂപിച്ച രൂപയാണ് മോഷ്ടാവ് അപകരിച്ചിരിക്കുന്നത് വണ്ടിപ്പെരിയാറിന്റെ വിവിധ മേഖലകളിലായി ആളുകൾ ജോലിക്ക് പോകുന്ന തക്കം നോക്കി വീട്ടിൽ കയറി മോഷണം നടത്തുന്നത് പതിവായി തുടരുകയുമാണ് പോലീസ് ഊർജ്ജിതമായ അന്വേഷണം നടത്തിവരികയാണ്…….

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button