dummy_ads1-01
dummy_ads1-01
previous arrow
next arrow
News

വനനിയമ ഭേദഗതിയിൽ കേരള കോൺ​ഗ്രസിന് അതൃപ്തി; ജോസ് കെ മാണി മുഖ്യമന്ത്രിയെ കാണും

കോട്ടയം: വനനിയമഭേദഗതിയിൽ കേരള കോൺഗ്രസ് (എം) മുഖ്യമന്ത്രിയെ അതൃപ്തി അറിയിക്കും. പാർട്ടി ചെയർമാൻ ജോസ് കെ. മാണി മുഖ്യമന്ത്രിയെ നേരിൽ കണ്ടാണ് അതൃപ്‌തി അറിയിക്കുക. വനനിയമഭേദഗതി തികച്ചും കർഷക വിരുദ്ധമാണെന്നാണ് കേരള കോൺഗ്രസ് (എം) നിലപാട്. കുടിയേറ്റ കർഷകരുടെ ആശങ്ക അദ്ദേഹം മുഖ്യമന്ത്രിയുമായി പങ്കുവെയ്ക്കും. വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് അമിതാധികാരം നൽകുന്ന നിയമഭേദഗതി അംഗീകരിക്കാനാവില്ലെന്ന് നേരത്തെ കേരള കോൺഗ്രസ് (എം) വ്യക്തമാക്കിയിരുന്നു.ഒരു വിഭാഗം ഉന്നത ഐ.എഫ്.എസ്. ഉദ്യോഗസ്ഥരുടെ ഗൂഢോദ്ദേശ്യ പദ്ധതിയാണ് വനനിയമ ഭേദഗതി കരടുവിജ്ഞാപനമായി പുറത്തുവന്നതെന്ന് നേരത്തെ ജോസ് കെ.മാണി ആരോപിച്ചിരുന്നു. വനാതിർത്തിയോട് ചേർന്നുകിടക്കുന്ന കൃഷിയിടങ്ങൾ പണം കൊടുത്തുവാങ്ങി വനംവകുപ്പിന് കൈമാറുന്ന ചില സംഘടനകൾ വനമേഖലകളിൽ ഇപ്പോഴും സജീവമാണെന്ന് കർഷകർക്ക് പരാതിയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button