dummy_ads1-01
dummy_ads1-01
previous arrow
next arrow
News

പെരിയ ഇരട്ടക്കൊല കേസ്; ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി : പെരിയ ഇരട്ടക്കൊല കേസിലെ ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നാല് സിപിഐഎം നേതാക്കൾ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അപ്പീലിൽ അന്തിമ തീരുമാനമെടുക്കുന്നതുവരെ ശിക്ഷാവിധി നടപ്പാക്കുന്നത് തടയണമെന്നും ജാമ്യം നൽകണമെന്നും ആവശ്യപ്പെട്ട് നൽകിയ ഉപഹർജിയും ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരും. ഉപഹർജിയിലെ ആവശ്യം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അംഗീകരിച്ചാൽ ശിക്ഷാവിധി നടപ്പാക്കുന്നതിന് വിലക്കുണ്ടാവും. അപ്പീലിൽ അന്തിമ തീരുമാനം എടുക്കുംവരെ ജാമ്യവും നൽകിയേക്കും. ജസ്റ്റിസുമാരായ പിബി സുരേഷ് കുമാർ, ജോബിൻ സെബാസ്റ്റിയൻ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് അപ്പീലുകൾ പരിഗണിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button