dummy_ads1-01
dummy_ads1-01
previous arrow
next arrow
News

വിജയ് നാളെ കടലൂരില്‍ പ്രചാരണം നടത്തും; അവസാന പ്രചാരണം ചെന്നൈയില്‍.

തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ് നാളെ കടലൂരില്‍ പ്രചാരണം നടത്തും. രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയാണ് പ്രചാരണത്തിന് അനുമതി. 22 നിബന്ധനകളോടെയാണ് പൊലിസ് അനുമതി നല്‍കിയത്. റോഡ് ഷോ അനുവദിക്കില്ല. മഞ്‌ജൈനഗര്‍ ഗ്രൗണ്ടില്‍ പൊതുയോഗം നടത്താനാണ് അനുമതി. 12,000 പേര്‍ പങ്കെടുക്കുമെന്ന് ടിവികെ അറിയിച്ചു.വിജയുടെ അവസാന പ്രചാരണം ചെന്നൈയിലാണ് നടക്കുക. 21ന് നന്ദനം വൈഎംസിഎ ഗ്രൗണ്ടില്‍ പൊതുയോഗം നടത്തും. 4000 പേര്‍ക്ക് മാത്രമാണ് അനുമതി. വിജയ് ഇന്നലെ പെരമ്പൂരിലെത്തി പാര്‍ട്ടി പ്രവര്‍ത്തകരെ കണ്ടിരുന്നുഅതേസമയം, തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നാല് ദിവസങ്ങള്‍ മാത്രം ശേഷിക്കെ, ദേശീയനേതാക്കള്‍ എത്തുകയാണ് തമിഴ്‌നാട്ടില്‍. ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കോയമ്പത്തൂരിലെ രണ്ടിടങ്ങളില്‍ റോഡ് ഷോ നടത്തും. വൈകീട്ട് അഞ്ച് മണിയ്ക്ക് കൊഡിസിയ ട്രേഡ് ഫെയര്‍ കോംപ്ലക്‌സില്‍ നടക്കുന്ന പൊതുയോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പൊന്നേരി, റാണിപ്പോട്ട്, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളില്‍ ഇന്ന് പര്യടനം നടത്തും. നാളെ കേന്ദ്രമന്ത്രി അമിത് ഷാ ചെന്നൈയില്‍ പര്യടനം നടത്തും.മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഇന്ന് തിരുപ്പൂര്‍, മേട്ടുപ്പാളയം എന്നിവിടങ്ങളില്‍ പ്രചാരണം നടത്തും. ഈറോഡ്, സേലം, നാമക്കല്‍, കരൂര്‍ എന്നിവിടങ്ങളിലാണ് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ പര്യടനം നടക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button