News
വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ . വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു സ്കൂട്ടർ യാത്രക്കാരൻ കാണക്കാരി സ്വദേശി ടി.ജി.മോഹനൻ (73), ബൈക്ക് യാത്രികൻ കൂരോപ്പട സ്വദേശി നിഖിൽ ചാക്കോ ( 20) എന്നിവർക്കു പരുക്കേറ്റു.രാവിലെ 9.30യോടെ ചേർപ്പുങ്കൽ പള്ളിക്കു സമീപത്തു വച്ചായിരുന്നു അപകടം. ഇന്നലെ രാത്രി കിഴപറയാറിൽ വച്ച് അഞ്ജാതവാഹനം ഇടിച്ചു സ്കൂട്ടർ യാത്രക്കാരൻ ആദർശിനു ( 26) പരുക്കേറ്റു. ഇന്നലെ വൈകിട്ട് പാഞ്ചാലിമേട്ടിൽ വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു മുണ്ടക്കയം സ്വദേശി അക്ഷയ് സുനിലിനു ( 18) പരുക്കേറ്റു.



