News
വിവിധ അപകടങ്ങളിൽ 3 പേർക്ക് പരുക്കേറ്റു

പാലാ : വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കാർ പോസ്റ്റിൽ ഇടിച്ചു പരുക്കേറ്റ എലിക്കുളം സ്വദേശി ജിസ് വർഗീസിനെ ( 41) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 3.30യോടെ കുറിഞ്ഞിയിൽ വച്ചായിരുന്നു അപകടം. കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു ചിറക്കടവ് സ്വദേശികളായ മോഹൻദാസ് ( 63), ലൗലി ( 58) എന്നിവർക്ക് പരുക്കേറ്റു. 4.30യോടെ പള്ളിക്കത്തോട് ഭാഗത്ത് വച്ചായിരുന്നു അപകടം..



