dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ശ്രീകോവിലിൽ കയറിയ ഇളയരാജയെ തിരിച്ചിറക്കി

ശ്രീവില്ലിപ്പുത്തൂർ ആണ്ടാൾ ക്ഷേത്രത്തിൽ ശ്രീകോവിലിനു അകത്ത് കയറി സംഗീതജ്ഞൻ ഇളയരാജ. തുടർന്ന് ക്ഷേത്ര ഭാരവാഹികൾ ശ്രീകോവിലിൽ നിന്ന് ഇളയരാജയെ തിരിച്ച് ഇറക്കി. ഇളയ രാജ അർഥമണ്ഡപത്തിൽ കയറുന്നതിൽനിന്നാണ് അധികൃതർ തടഞ്ഞത്. സമൂഹമാധ്യമങ്ങളിൽ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ ഇളയരാജയെ അനുകൂലിച്ചും പ്രതികൂലിച്ചും കമൻ്റുകൾ നിറയുകയാണ്ക്ഷേത്ര ആചാരപ്രകാരം ശ്രീകോവിലിൽ ഭക്തർക്ക് പ്രവേശിക്കാൻ ആകില്ലെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. ഇതോടെ ഇദ്ദേഹം തിരിച്ച് ഇറങ്ങുകയായിരുന്നു. ജാതിപരമായ വിവേചനത്തിലൂടെ ഇളയരാജയെ അവഹേളിച്ചെന്നാണ് പ്രധാന ആക്ഷേപം. എന്നാൽ ശ്രീകോവിലിന്റെ പുറത്ത് വച്ച് ഇളയരാജയെ പൂജാരിമാർ ആദരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button