dummy_ads1-01
dummy_ads1-01
previous arrow
next arrow
News

സംസ്ഥാനത്ത് സ്വർണവിലയിൽ മുന്നേറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ മുന്നേറ്റം. കഴിഞ്ഞ രണ്ട് ദിവസമായി പവന് 1,06,280 രൂപയായി മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിലാണ് ഇന്ന് വർധനവുണ്ടായിരിക്കുന്നത്. ഇന്ന് 22 കാരറ്റ് സ്വർണം ഗ്രാമിന് 85 രൂപ വർധിച്ച് 13,370 രൂപയിലെത്തി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില്‍പ്പന വില 680 രൂപ വർധിച്ച് 1,06,960 രൂപയായി ഉയർന്നു. 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 96 രൂപ വർധിച്ച് 14,589 രൂപയും, 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 69 രൂപ വർധിച്ച് 10,939 രൂപയുമാണ് ഇന്നത്തെ നിരക്ക്.അതേസമയം സ്വർണം ആഭരണമായി വാങ്ങാന്‍ സ്വാഭാവികമായും അടിസ്ഥാന വിലയേക്കാള്‍ ഉയർന്ന നിരക്ക് നല്‍കേണ്ടി വരും. അടിസ്ഥാന വിലയ്ക്ക് പുറമേ പണികൂലിയും 3 ശതമാനം ജി.എസ്.ടിയും ചേരുന്നതാണ് ആഭരണത്തിന്റെ വിപണി വില. ഉദാഹരണത്തിന്, 5 ശതമാനം പണികൂലി കണക്കാക്കുകയാണെങ്കിൽ ഒരു പവൻ ആഭരണത്തിന് നികുതിയും പണികൂലിയുമടക്കം ഇന്ന് ഏകദേശം 1,15,677 രൂപയോളം വരും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button