dummy_ads1-01
dummy_ads1-01
previous arrow
next arrow
News

സന്തോഷവും പ്രത്യാശയും നല്‍കുന്നു; സിഎംആര്‍എല്‍ അപ്പീല്‍ തള്ളിയതില്‍ മാത്യു കുഴല്‍നാടന്‍

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് സിഎംആര്‍എല്ലിന്റെ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയതില്‍ പ്രതികരണവുമായി മാത്യു കുഴല്‍നാടന്‍. കോടതികള്‍ക്ക് യാഥാര്‍ഥ്യം ബോധ്യപ്പെടുന്നുവെന്നതില്‍ സന്തോഷവും പ്രത്യാശയുമുണ്ടെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു. അഴിമതിപ്പണം വെളുപ്പിക്കല്‍ പ്രക്രിയയാണ് നടന്നതെന്ന് ആദ്യം മുതല്‍ തങ്ങള്‍ ഉന്നയിക്കുകയായിരുന്നു. സേവനം വാങ്ങാതെ കോടിക്കണക്കിന് രൂപയാണ് വീണയുടെ കമ്പനി വാങ്ങിയത്. ഇനിയെങ്കിലും സത്യസന്ധമായ അന്വേഷണം നടക്കുമെന്ന് പ്രത്യാശിക്കുന്നതായും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. ടാക്‌സ് അടച്ച പണമാണ് ഇതെന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ അടക്കം പ്രതികരണമെന്നും ഇത് തന്നെയാണ് ഇവര്‍ കോടതിയിലും ഉന്നയിച്ച വാദമെന്നും മാത്യു കുഴല്‍നാടന്‍ വിശദീകരിച്ചു. എന്നാല്‍ കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമങ്ങള്‍ ഇതിന് പിന്നില്‍ നടന്നുവെന്ന് തുടക്കം മുതല്‍ തോന്നിയിരുന്നു. ഇഡി അന്വേഷണം കൂടി വരുന്നതോടെ കൂടുതല്‍ കാര്യങ്ങള്‍ പുറത്തേക്ക് വരുമെന്നാണ് കരുതുന്നതെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.ഇപ്പോള്‍ ഇഡി അന്വേഷണത്തെ സ്വാഗതം ചെയ്തതില്‍ ഒരു ധാര്‍മിക പ്രശ്‌നവുമില്ലെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനായി ഇ ഡി അധികാരം ദുരുപയോഗം ചെയ്തിട്ടുണ്ടെന്നത് ബോധ്യമുള്ള കാര്യമാണ്. എന്നാല്‍ യഥാര്‍ഥമായ ഒരു കുറ്റം നടക്കുമ്പോഴും അത് അന്വേഷിക്കാന്‍ മറ്റാരുമില്ല. ഇതെങ്കിലും ഇ ഡി സത്യസന്ധമായി അന്വേഷിക്കുമെന്ന് കാത്തിരുന്നുകാണാമെന്നും മാത്യു കുഴല്‍നാടന്‍ കൂട്ടിച്ചേര്‍ത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button