dummy_ads1-01
dummy_ads1-01
previous arrow
next arrow
News

സിപിഐഎം പ്രതിഷേധം ഉണ്ടാവുമെന്ന് മുന്നറിയിപ്പ്; ജി സുധാകരൻ ആലപ്പുഴയിലെ പരിപാടി ഒഴിവാക്കി

ആലപ്പുഴയിലെ പരിപാടി ഒഴിവാക്കി ജി സുധാകരൻ എംഎൽഎ. ആലപ്പുഴ നഗരസഭയുടെ സ്വീകരണത്തിൽ പങ്കെടുക്കില്ല സിപിഐഎം പ്രതിഷേധം ഉണ്ടാവുമെന്ന മുന്നറിയിപ്പിന് പിന്നാലെയാണ് വിട്ടു നിൽക്കൽ. സുധാകരൻ ഒഴികെയുള്ള എംഎൽഎമാർ സ്വീകരണം ഏറ്റുവാങ്ങി.ജി സുധാകരന് താക്കീതുമായി സിപിഐഎം നേരത്തെ രംഗത്തിയിരുന്നു. പൊതുവേദികളിലെ അധിക്ഷേപം അവസാനിപ്പിക്കണമെന്നാണ് താക്കീത് നൽകിയത്. രാഷ്ട്രീയ വിരോധം തീർക്കേണ്ടത് ഇങ്ങനെയല്ല. സുധാകരൻ സമീപനം മാറ്റിയില്ലെങ്കിൽ ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്നാണ് സിപിഐഎം ജില്ലാ സെക്രട്ടറി മുന്നറിയിപ്പ് നൽകിയിരുന്നു. തുടർച്ചയായി കടന്നാക്രമിച്ചാൽ പ്രതികരിക്കേണ്ടി വരുമെന്നും സിപിഎം ജില്ലാ സെക്രട്ടറി ആർ നാസർ പ്രതികരിച്ചു..ക്ഷമിക്കുന്നതിന് പരിധിയുണ്ടെന്നും ജനങ്ങൾ കൈകാര്യം ചെയ്യുമെന്നും ജി സുധാകരന് സിപിഐഎം ജില്ലാ സെക്രട്ടറി മുന്നറിയിപ്പ് നൽകി. എന്നാല്‍, സുധാകരനെതിരായ സിപിഐഎം നീക്കം സിപിഐഎം പ്രവർത്തകർ പോലും അംഗീകരിക്കില്ലെന്ന് കെ സി വേണുഗോപാൽ എംപി മറുപടി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button