dummy_ads1-01
dummy_ads1-01
previous arrow
next arrow
News

അനധികൃത സ്വത്ത് സമ്പാദന കേസ്: ടോിന്‍ ജെ തച്ചങ്കരി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ തടവ് ശിക്ഷയ്ക്ക് വിധിച്ച മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി. നാല് വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട, ടോമിന്‍ ജെ തച്ചങ്കരിയുടെ ജയില്‍ മോചനം ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ്..നാല് വര്‍ഷം തടവും 30 ലക്ഷം രൂപ പിഴയുമാണ് ടോമിന്‍ ജെ തച്ചങ്കരിക്ക് വിജിലന്‍സ് കോടതി വിധിച്ച ശിക്ഷ. ഈ ശിക്ഷാവിധിയാണ് ഹൈക്കോടതി മരവിപ്പിച്ചത്. പിഴത്തുകയുടെ 75 ശതമാനം കെട്ടിവയ്ക്കണമെന്നും രാജ്യം വിടരുതെന്നുമാണ് ഉപാധികള്‍. സെപ്റ്റംബര്‍ 18 മുതല്‍ തച്ചങ്കരി പൂജപ്പുര സെന്‍ട്രല്‍ ജയിലിലായിരുന്നു. അനുകൂല ഉത്തരവ് വന്നതോടെ രാത്രി 8.50-ഓടെയാണ് ജയില്‍ മോചിനതനായത്.അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടില്ല.. കുടുംബപരമായി ലഭിച്ച സ്വത്തും, വാടക വരുമാനവുമാണ് തനിക്ക് ഉള്ളത് എന്ന് ടോമിന്‍ ജെ തച്ചങ്കരി ഹൈകോടതിയില്‍ ആവര്‍ത്തിച്ചു. ടോമിന്‍ ജെ തച്ചങ്കരിയുടെ അപീലിനെ സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തിരുന്നു. ജാമ്യം അനുവദിച്ചാല്‍ തെറ്റായ സന്ദേശം നല്‍കുമെന്നായിരുന്നു വാദം. 2003 ജനുവരി ഒന്ന് മുതല്‍ 2007 ജൂലായ് നാലുവരെയുള്ള കാലയളവില്‍ ഐ.ജിയായിരിക്കേ തച്ചങ്കരി 64,70,891 രൂപ അനധികൃതമായി സമ്പാദിച്ചെന്നായിരുന്നു വിജിലന്‍സ് കേസ്. ആലപ്പുഴ സ്വദേശി കെ.സി. കുരുവിള തുടങ്ങിവെച്ച നിയമപോരാട്ടം പിന്നീട് മകന്‍ ബോബി കുരുവിള തുടര്‍ന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു മുന്‍ ഡി.ജി.പി. അഴിമതിക്കേസില്‍ ജയിലിലായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button