dummy_ads1-01
dummy_ads1-01
previous arrow
next arrow
News

അനീതിക്കെതിരായ എല്ലാ പോരാട്ടത്തിലും സിജെപി ഒപ്പമുണ്ടാകും, കേരളത്തിലെ അധ്യാപക സമരത്തിന് ഒപ്പമുണ്ടാകുമെന്ന് അഭിജീത് ദീപ്കെ

ഡൽഹി: അനീതിക്കെതിരായ എല്ലാ പോരാട്ടത്തിലും സിജെപി ഒപ്പമുണ്ടാകുമെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ. സമൂഹമാധ്യമ വിമർശനങ്ങൾക്ക് മറുപടിയുമായാണ് അഭിജിത്ത് ദീപ്ക രംഗത്തെത്തിയത്. സാഹിൽ വാകോഡെ കേസ്, ജാമിയ സമരം, കേരളത്തിലെ അധ്യാപക സമരം എന്നിവയിൽ പ്രതികരിക്കുന്നില്ലെന്ന എന്നായിരുന്നു വിമർശനം. ജാമിയ മില്ലിയ സമരം, ഭീമാശങ്കർ വിഷയം, കേരളത്തിലെ അധ്യാപക സമരം എന്നിവയിലെല്ലാം ഒപ്പമുണ്ടാകും.സിജെപി രൂപീകരിച്ചിട്ട് ഏതാനും മാസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. വിഭവ പരിമിതികൾക്കിടയിലാണ് പ്രവർത്തനം. താനും സഹപ്രവർത്തകരും ജയിലിലാലായിരുന്നു. നൂറുകണക്കിന് പ്രവർത്തകരെ പോലീസ് റോഡിലൂടെ വലിച്ചിഴയ്ക്കുകയും കള്ളക്കേസുകൾ ചുമത്തുകയും ചെയ്തു. ഭരണകൂട വേട്ടയാടലിനിടയിലും നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.ഗ്യാനേഷ് കുമാർ ജനാധിപത്യത്തിന്റെ അന്തസത്ത തകർത്തുവെന്നും സ്വതന്ത്രവും നിഷ്പക്ഷവുമായ ഒരു തിരഞ്ഞെടുപ്പ് നടത്തുന്നതിന് ആവശ്യമായ വിശ്വാസ്യത അദ്ദേഹത്തിന് നഷ്ടപ്പെട്ടുവെന്നും പ്രസ്താവനയിൽ പറയുന്നു. അതിനാൽ രാജ്യത്ത് സ്വതന്ത്ര തിരഞ്ഞെടുപ്പിനായി പോരാടുന്ന എല്ലാ സംഘടനകളെയും പിന്തുണയ്ക്കുമെന്നും സിജെപി അറിയിച്ചു. തങ്ങൾ കക്ഷിരാഷ്ട്രീയത്തിന് അതീതമായി തുടരുമെന്നും എന്നാൽ ഒരേ ലക്ഷ്യമായതിനാൽ ഇന്ത്യ സഖ്യത്തെ എതിർക്കില്ലെന്നും ദിപ്കെ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button